ഗൂഗിള്‍ മാപ്പ് നോക്കി യാത്ര; കൊച്ചിയില്‍ അഞ്ചംഗം സഞ്ചരിച്ച കാര്‍ പുഴയിലേക്ക് മറിഞ്ഞു, രണ്ട് ഡോക്ടര്‍മാര്‍ക്ക് ദാരുണാന്ത്യം


കൊയിലാണ്ടി: ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത അഞ്ചംഗ സംഘം സഞ്ചരിച്ച കാര്‍ പുഴയില്‍ വീണു. യാത്രക്കാരായ രണ്ട് ഡോക്ടര്‍മാര്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ സ്വകാര്യ ആശുപത്രിയിലെ ഡോ.അദ്വൈദ്, ഡോ. അജ്മല്‍ എന്നിവരാണ് മരിച്ചത്. എറണാകുളം ഗോതുരുത്ത് കടല്‍വാതുരുത്തിലെ പുഴയിലേക്കാണ് കാര്‍ മറിഞ്ഞത്.

ഇന്നലെ രാത്രി 12.30കൂടി അമിത വേഗതയില്‍ വന്ന കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയടക്കം ബാക്കിയുളള മൂന്നു പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

കൊച്ചിയില്‍ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുന്നവരാണ് അപകടത്തില്‍ പെട്ടത്.  നാല് ഡോക്ടര്‍മാരും ഒരു നഴ്‌സുമായിരുന്നു കാറിലുണ്ടായിരുന്നത്. കാറിന്റെ ഡോര്‍ തുറന്ന് കിടന്നതിനാല്‍ ഉടന്‍ തന്നെ നാട്ടുകാരും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രണ്ടുപേരെ രക്ഷിക്കാനായില്ല.