കൊയിലാണ്ടി മേഖല മുസാബഖ; തിരുവങ്ങൂര്‍ റെയ്ഞ്ച് ചാമ്പ്യന്മാര്‍, മുഹമ്മദ് നാഫിഹ് കലാപ്രതിഭ


കാപ്പാട്: കണ്ണന്‍കടവ് ദാറുസ്സലാം മദ്‌റസയില്‍ നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കൊയിലാണ്ടി മേഖല മുസാബഖ ഇസ്ലാമിക കലാ സാഹിത്യ മത്സരങ്ങളില്‍ തിരുവങ്ങൂര്‍ റെയ്ഞ്ച് ചാമ്പ്യന്മാരായി. 11 റെയ്ഞ്ചുകളില്‍ നിന്നായി എഴുനൂറോളം വിദ്യാര്‍ത്ഥികള്‍ ആറ് വേദികളിലായി മാറ്റുരച്ച കലാമേളയില്‍ 347 പോയിന്റ് നേടിക്കൊണ്ടാണ് തിരുവങ്ങൂര്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കിയത്. ഉള്ളിയേരി റെയ്ഞ്ചിലെ മുഹമ്മദ് നാഫിഹ് കലാപ്രതിപയായി തെരഞ്ഞെടുക്കപ്പെട്ടു.

312 പോയിന്റ് നേടിയ അരിക്കുളം റെയ്ഞ്ച് രണ്ടാം സ്ഥാനവും 308 പോയിന്റ് നേടിയ നന്തി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയര്‍, സൂപ്പര്‍ സീനിയര്‍, ജനറല്‍, മുഅല്ലിം, അലുംനി എന്നീ 5 വിഭാഗങ്ങളിലും തിരുവങ്ങൂര്‍ തന്നെയാണ് ചാമ്പ്യന്മാര്‍. സബ് ജൂനിയര്‍ വിഭാഗത്തില്‍ കാക്കൂര്‍ റെയ്ഞ്ചും സീനിയര്‍ വിഭാഗത്തില്‍ ഉള്ളിയേരി റെയ്ഞ്ചും ചാമ്പ്യന്മാരായി. വിജയികള്‍ക്ക് സമാപന സമ്മേളനത്തില്‍ ട്രോഫികള്‍ സമ്മാനിച്ചു. ആതിഥേയത്വത്തിലും സംഘാടന മികവിലും കലാമേള ശ്രദ്ധേയമായി.