ട്രെയിനിടിച്ച് നാല്പത്തിയൊന്നുകാരൻ മരിച്ചു; അപകടം റെയിൽവേ ട്രാക്കിലൂടെ നടന്നു പോകുമ്പോൾ
എലത്തൂർ: ട്രെയിനിടിച്ച് നാല്പത്തിയൊന്നുകാരൻ മരിച്ചു. മലാപ്പറമ്പ് എ.പി.സി റോഡിൽ കാവുശ്ശേരി വീട്ടിൽ ജയരാജന്റെ മകൻ അവിനാശ് കെ.ജെ മരിച്ചത്. പണിക്കർ റോഡിന്റെ സമീപം അഞ്ചാം ഗേറ്റിനും ആറാം ഗേറ്റിനുമിടയിൽ വെച്ചാണ് അപകടം നടന്നത്.
ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. കോഴിക്കോട് ഭാഗത്തേക്ക് റെയിൽവേ ട്രാക്കിലൂടെ നടന്നു പോകുമ്പോൾ എതിർ ദിശയിൽ വന്ന ട്രെയിൻ തട്ടുകയായിരുന്നു എന്ന് നടക്കാവ് പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.
ഒന്നേമുക്കാലോടെ ധനേഷ് എന്ന വ്യക്തി സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുകയും ഉടനെ തന്നെ സംഘം സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.