മുചുകുന്ന് വയോധിക കിണറ്റിൽ വീണു, കൊല്ലം ചിറ രണ്ടാം ഘട്ട നവീകരണത്തിന് വഴിയൊരുങ്ങുന്നു; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (08/06/2023)


മുചുകുന്നിൽ വെള്ളം കോരുന്നതിനിടയിൽ വയോധിക കിണറ്റിൽ വീണു, നാട്ടുകാരിറങ്ങി താങ്ങിനിർത്തി, എല്ലാവരെയും പുറത്തെത്തിച്ച് അഗ്നിരക്ഷാ സേന


കൊയിലാണ്ടി:
വെള്ളം കോരുന്നതിനിടയിൽ കിണറ്റിൽ വീണ വയോധികയെ രക്ഷിച്ചു. മുചുകുന്ന് കോറോത്ത് ഹൗസിൽ കാർത്തിയാനി (72) യെയാണ് രക്ഷിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം.കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക 

 

തടസങ്ങള്‍ നീങ്ങി, ഓപ്പണ്‍ ജിം ഒഴിവാക്കും; കൊല്ലം ചിറ രണ്ടാം ഘട്ട നവീകരണത്തിന് വഴിയൊരുങ്ങുന്നു

കൊയിലാണ്ടി: കൊയിലാണ്ടി: കൊല്ലം ചിറ രണ്ടാംഘട്ട നവീകരണത്തിന് വഴിയൊരുങ്ങുന്നു. ചിറയുടെ സൗന്ദര്യവത്കരണത്തിനും ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തെ തന്നെ പ്രോജക്ട് തയ്യാറാക്കി ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥ തലത്തിലെ ചില എതിര്‍പ്പുകള്‍ കാരണം നീണ്ടുപോയ പദ്ധതി പഴയ പ്രോജക്ടില്‍ ചില മാറ്റങ്ങളോടെ നടപ്പില്‍വരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ചെറിയ ചില മാറ്റങ്ങളോടെയുള്ള പ്രോജക്ട് അടുത്ത വര്‍ക്കിങ് ഗ്രൂപ്പില്‍ അവതരിപ്പിക്കും. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക

തായ്‌ലന്‍ഡ് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് ഗോള്‍ഡ് മെഡല്‍ തിളക്കവുമായി കടലൂര്‍ സ്വദേശിനി അന്‍വിത

മൂടാടി: ചെന്നൈയില്‍ നടന്ന നാഷണല്‍ മുയ്തായി (തായ്‌ലന്‍ഡ് ബോക്‌സിങ്) ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ നേടി കടലൂര്‍ സ്വദേശിനി അന്‍വിത എസ്.ആര്‍. തിക്കോടി ഗോള്‍ഡന്‍ ഡ്രാഗണ്‍ ഫിറ്റ്‌നസ് സെന്ററിലെ നൗഷാദ് മാസ്റ്ററുടെ കീഴിലെ പരിശീലനത്തിലൂടെയാണ് അന്‍വിത നേട്ടം കൊയ്തത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക

പുറക്കാട് ഭാഗത്തെ ജലക്ഷാമത്തിന് കാരണം വെള്ളറക്കാറന്‍ കണ്ടിയിലെ തണ്ണീര്‍ത്തടം നികത്തിയതെന്ന് പ്രദേശവാസികള്‍; നെല്‍വയല്‍ സംരക്ഷണ വലയം സംഘടിപ്പിച്ച് പ്രതിഷേധം

പുറക്കാട്: പുറക്കാട് ഭാഗത്തു വലിയതോതില്‍ തണ്ണീര്‍ത്തടങ്ങളും വയലുകളും നികത്തിയതിനെതിരെ തണ്ണീര്‍ത്തട- നെല്‍വയല്‍ സംരക്ഷണ വലയം സംഘടിപ്പിച്ച് പ്രദേശവാസികള്‍. തണ്ണീര്‍ത്തടങ്ങളും വയലുകളും നികത്തിയതോടെ പ്രദേശത്ത് ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് പ്രദേശവാസികള്‍ ഇതിനെതിരെ മുന്നോട്ടുവന്നത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക

“ബസ് ഓടിക്കാനൊന്നും പെൺകുട്ടികൾക്ക് പറ്റില്ലെന്നാണ് ചിലരൊക്കെ വിചാരിക്കുന്നത്, എന്നാൽ എന്റെ കരുത്ത് അതാണ്”; മേപ്പയ്യൂർ സ്വദേശിനിയായ ബസ് ഡ്രൈവർ അനുഗ്രഹ മനസ് തുറക്കുന്നു

മേപ്പയ്യൂര്‍: ബസ് ഡ്രെെവിം​ഗൊന്നും പെൺകുട്ടികൾക്ക് പറ്റില്ലെന്ന ചിന്തയാണ് പലർക്കും. പെൺകുട്ട്യാണല്ലോ, തിരക്കുള്ള റോഡിലൂടെ വലിയ വണ്ടി ഓടിക്കൽ അവർക്ക് സാധിക്കുമോയെന്ന സംശയമാണ് പലരുടെയുമുള്ളിൽ. എതിരെ ചിറിപ്പാഞ്ഞ് വാഹനങ്ങൾ വരുമ്പോഴും ആത്മവിശ്വാസത്തോടെയാണ് നോവ ബസിന്റെ വളയം പിടിക്കുന്നതെന്ന് മേപ്പയ്യൂർ സ്വദേശിനി അനു​ഗ്രഹ പറയുന്നു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക