Top 5 News Today | കൊയിലാണ്ടിയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ, തിരുവങ്ങൂരില്‍ ഗുഡ്‌സ് ഓട്ടോറിക്ഷയും പാസഞ്ചര്‍ ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (20/06/2023)


കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 ജൂൺ 20 ചൊവ്വാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം.

1. എഞ്ചിനിയറിങ് പ്രവേശന പരീക്ഷയില്‍ കൊയിലാണ്ടിക്ക് അഭിമാനമായി പെരുവട്ടൂരുകാരന്‍; പതിനൊന്നാം റാങ്കിന്റെ തിളക്കവുമായി മാധവ്.ആര്‍.ബാബു

കൊയിലാണ്ടി: എഞ്ചിനിയറിങ്ങ് പ്രവേശന പരീക്ഷയില്‍ കൊയിലാണ്ടിക്ക് അഭിമാനമായി പെരുവട്ടൂര്‍ സ്വദേശി മാധവ് ആര്‍ ബാബു. പെരുവട്ടൂര്‍ തോട്ടക്കണ്ടിയില്‍ മാധവ് 11-ാം റാങ്കുമായാണ് നേട്ടം കൈവരിച്ചത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

2. കൊയിലാണ്ടി ടൗണില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. ടൗണില്‍ ലോറി സ്റ്റാന്റിനടുത്തുവെച്ച് ഇന്ന് രാവിലെ പത്തുമണിയോടെയാണ് എം.ഡി.എം.എ പിടികൂടിയത്. മൂന്നുപേരുള്ള സംഘത്തില്‍ ഒരാള്‍ മാത്രമാണ് പിടിയിലായത്. രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടെന്നാണ് ദൃക്‌സാക്ഷികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

3. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും പടിയിറങ്ങി ഡോ. സന്ധ്യ കുറുപ്പ്; ഇനിയുള്ള സേവനം ബാലുശ്ശേരിയില്‍

കൊയിലാണ്ടി: കോവിഡ് കാലത്തടക്കം കൈമെയ് മറന്നുള്ള സേവനങ്ങളിലൂടെ കൊയിലാണ്ടിക്കാരുടെ മനംകവര്‍ന്ന കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഫിസിഷ്യന്‍ സന്ധ്യ കുറുപ്പിന്റെ സേവനം ഇനി കൊയിലാണ്ടിയിലില്ല. ഇനി മുതല്‍ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലായിരിക്കും സന്ധ്യ കുറുപ്പിന്റെ സേവനം.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

4. തിരുവങ്ങൂരില്‍ ഗുഡ്‌സ് ഓട്ടോറിക്ഷയും പാസഞ്ചര്‍ ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

ചേമഞ്ചേരി: തിരുവങ്ങൂരില്‍ പാസഞ്ചര്‍ ഓട്ടോറിക്ഷയും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ചൊവ്വാഴ്ച വൈകീട്ട് അഞ്ചേ മുക്കാലോടെയാണ് അപകടമുണ്ടായത്. രണ്ട് വണ്ടികളുടെയും ഡ്രൈവര്‍മാര്‍ക്കും പാസഞ്ചര്‍ ഓട്ടോറിക്ഷയിലെ യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

5. കൊയിലാണ്ടിയില്‍ ലഹരിവേട്ടയില്‍ പിടിയിലായത് രണ്ടുപേര്‍; പ്രതികളില്‍ നിന്ന് കണ്ടെടുത്തത് മാരക മയക്കുമരുന്നുകളായ എം.ഡി.എം.എയും ബ്രൗണ്‍ഷുഗറും

കൊയിലാണ്ടി: ടൗണില്‍ എം.ഡി.എം.എയും ബ്രൗണ്‍ഷുഗറുമായി പിടിയിലായത് ശ്രീകണ്ഠാപുരം സ്വദേശിയും ഒഡീഷ സ്വദേശിയും. ഒരു ഗ്രാം എം.ഡി.എം.എയും ഒമ്പത് ഗ്രാം ബ്രൗണ്‍ഷുഗറുമാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ഇന്ന് രാവിലെ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിന് സമീപത്തുവെച്ച് വാഹന പരിശോധനയ്ക്കിടെയാണ് പ്രതികള്‍ പിടിയിലായത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…