എഞ്ചിനിയറിങ് പ്രവേശന പരീക്ഷയില്‍ കൊയിലാണ്ടിക്ക് അഭിമാനമായി പെരുവട്ടൂരുകാരന്‍; പതിനൊന്നാം റാങ്കിന്റെ തിളക്കവുമായി മാധവ്.ആര്‍.ബാബു


കൊയിലാണ്ടി: എഞ്ചിനിയറിങ്ങ് പ്രവേശന പരീക്ഷയില്‍ കൊയിലാണ്ടിക്ക് അഭിമാനമായി പെരുവട്ടൂര്‍ സ്വദേശി മാധവ് ആര്‍ ബാബു. പെരുവട്ടൂര്‍ തോട്ടക്കണ്ടിയില്‍ മാധവ് 11-ാം റാങ്കുമായാണ് നേട്ടം കൈവരിച്ചത്.

ഐ.ഐ.ടിയില്‍ നിന്ന് ബിടെക് എടുക്കുകയാണ് മാധവിന്റെ ലക്ഷ്യം. റിട്ട.പി.ഡബ്ല്യു.ഡി എന്‍ജിനിയര്‍ എന്‍.കെ.ബാബുവിന്റെയും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എന്‍ജിനിയര്‍ പി.രേഖയുടെയും ഏകമകനാണ്.

തേഞ്ഞിപ്പാലം സെന്റ് പോള്‍സിലായിരുന്നു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. ഹയര്‍ സെക്കന്‍ഡറി മന്നാനം കുര്യാക്കോസ് ഏലിയാസ് സ്‌കൂളില്‍ നിന്നാണ് പൂര്‍ത്തിയാക്കിയത്. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 1200-ല്‍ 11 96 മാര്‍ക്കു നേടിയിരുന്നു.