കൊയിലാണ്ടി ടൗണില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍


കൊയിലാണ്ടി:  കൊയിലാണ്ടി നഗരത്തില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. ടൗണില്‍ ലോറി സ്റ്റാന്റിനടുത്തുവെച്ച് ഇന്ന് രാവിലെ പത്തുമണിയോടെയാണ് എം.ഡി.എം.എ പിടികൂടിയത്. മൂന്നുപേരുള്ള സംഘത്തില്‍ ഒരാള്‍ മാത്രമാണ് പിടിയിലായത്. രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടെന്നാണ് ദൃക്‌സാക്ഷികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്.

യുവാവിനെ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. കൂട്ടാളിക്കുവേണ്ടിയുള്ള അന്വേഷണങ്ങളും പൊലീസ് നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ലഹരി ഉല്പന്നങ്ങളുമായി ആറുപേരാണ് കൊയിലാണ്ടി പൊലീസിന്റെ പിടിയിലായത്. സ്‌കൂള്‍ തുറന്നതിന് പിന്നാലെ പ്രദേശത്ത് ലഹരിമാഫിയാ സംഘങ്ങള്‍ പിടിമുറുക്കുന്നതായി സൂചനയുണ്ടായിരുന്നു. പൊലീസും പരിശോധന ശക്തമാക്കിയിട്ടുണ്ട്.