എല്ലാ ഭക്തര്‍ക്കും ദീപം തെളിയിക്കാന്‍ അവസരം, ഒപ്പം പ്രസാദസദ്യയും അഖണ്ഡനാമജപവും; കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക ദിനത്തില്‍ വിപുലമായ ആഘോഷങ്ങള്‍


Advertisement

കൊയിലാണ്ടി: ഈ വര്‍ഷത്തെ തൃക്കാര്‍ത്തിക ദിനം കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ വിപുലമായി ആഘോഷിക്കും. ഡിസംബര്‍ ഏഴ് ബുധനാഴ്ചയാണ് തൃക്കാര്‍ത്തിക ദിനം.

അന്നേ ദിവസം രാവിലെ അഞ്ച് മണിക്ക് നട തുറക്കുന്നത് മുതല്‍ വിശേഷാല്‍ പൂജകളും അഖണ്ഡനാമജപവും ഉണ്ടാകും. ഉച്ചയ്ക്ക് 11 മണി മുതല്‍ രണ്ടര വരെ പ്രസാദ സദ്യ ഉണ്ടാകും. വൈകീട്ട് കാര്‍ത്തിക ദീപം തെളിയിക്കാന്‍ എല്ലാ ഭക്തജനങ്ങള്‍ക്കും അവസരമുണ്ടാകുമെന്നും പിഷാരികാവ് ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

Advertisement
Advertisement
Advertisement