അമിതവേഗത്തില്‍ ഹെല്‍മെറ്റ് ഇല്ലാതെ സ്‌കൂട്ടറില്‍ മൂന്ന് വിദ്യാര്‍ത്ഥിനികള്‍, സഡന്‍ ബ്രേക്കിട്ട് ചീറിപ്പാഞ്ഞെത്തിയ ബസ്; മുക്കത്ത് ഒഴിവായത് വന്‍ ദുരന്തം, ശ്വാസം നിലയ്ക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)


മുക്കം: അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മൂന്ന് വിദ്യാര്‍ത്ഥിനികള്‍. ഗതാഗത നിയമങ്ങള്‍ കാറ്റില്‍പ്പറത്തി അശ്രദ്ധമായി സ്‌കൂട്ടറില്‍ പോയ വിദ്യാര്‍ത്ഥിനികളാണ് വന്‍ ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. മുക്കം മണ്ണാശ്ശേരിയിലാണ് സംഭവം.

രണ്ട് പേര്‍ക്ക് മാത്രം സഞ്ചരിക്കാന്‍ അനുമതിയുള്ള സ്‌കൂട്ടറില്‍ മൂന്ന് വിദ്യാര്‍ത്ഥിനികളാണ് യാത്ര ചെയ്തത്. മൂന്ന് പേരും ഹെല്‍മെറ്റ് ധരിച്ചിട്ടില്ലായിരുന്നു. അമിത വേഗതയില്‍ ഓടിച്ചുവന്ന വിദ്യാര്‍ത്ഥിനി സ്‌കൂട്ടറുമായി അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുകയായിരുന്നു.

ഇതേ സമയത്താണ് അതിവേഗത്തില്‍ ഒരു ബസ് ചീറിപ്പാഞ്ഞെത്തിയത്. വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ബസ്സിന്റെ തൊട്ട് മുന്നിലെത്തുകയായിരുന്നു. മനസാന്നിധ്യം കൈവിടാതിരുന്ന ബസ് ഡ്രൈവര്‍ സഡന്‍ ബ്രേക്ക് ഇട്ട് ബസ് നിര്‍ത്തുകയായിരുന്നു. വിദ്യാര്‍ത്ഥിനികള്‍ സ്‌കൂട്ടര്‍ നിര്‍ത്താതെ ഓടിച്ച് പോയെങ്കിലും ബസ് അല്‍പ്പനേരം ബസ് നിര്‍ത്തിയിട്ട ശേഷമാണ് യാത്ര പുനരാരംഭിച്ചത്.

വലിയ അപകടത്തില്‍ നിന്ന് വിദ്യാര്‍ത്ഥിനികള്‍ രക്ഷപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കടകളിലെ സി.സി.ടി.വി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. രണ്ട് വ്യത്യസ്ത സി.സി.ടി.വി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്.

വീഡിയോ കാണാം: