എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍; പിടിയിലായത് തിരുവമ്പാടി സ്വദേശി


തിരുവമ്പാടി: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. തിരുവമ്പാടി കവുങ്ങിന്‍ തൊടി നവാസ് (30)നെയാണ് അറസ്റ്റു ചെയ്തത്.

4.81 ഗ്രാം എം.ഡി.എം.എയുമായി തിരുവമ്പാടി ബീവറേജ് ഔട്ട്‌ലെറ്റിന് സമീപത്തുവെച്ചാണ് ഇയാളെ പിടികൂടിയത്.

തിരുവമ്പാടി പോലീസ് ഇന്‍സ്പെക്ടര്‍ സുമിത്ത് കുമാര്‍. കെ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉജേഷ്, മഹേഷ്, അനൂപ്, ഷിനോജ് കുഞ്ഞന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടി കൂടിയത്.