സിവില്‍ എഞ്ചിനിയറിംഗ് ബിരുദധാരിയാണോ? അരിക്കുളം പഞ്ചായത്തില്‍ ഓവര്‍സിയറുടെ താല്‍കാലിക ഒഴിവുണ്ട്


Advertisement

അരിക്കുളം: ഓവര്‍സിയറുടെ താല്‍കാലിക ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. അരിക്കുളം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസില്‍ ഓവര്‍സിയറുടെ താല്‍കാലിക ഒഴിവിലേക്കാണ് നിയമനം.

Advertisement

സിവില്‍ എഞ്ചിനിയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ എഞ്ചിനിയറിംഗ് ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ജനുവരി 23 ന് രാവിലെ 10.30 ന് പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.

Advertisement
Advertisement