പിന്‍വാതില്‍ പൊളിച്ച് അകത്തുകയറി, ശബ്ദംകേട്ടെത്തിയ ഗൃഹനാഥയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ് കള്ളന്; കൊല്ലം യു.പി സ്കൂളിന് സമീപം മോഷണം
കൊല്ലം: കൊല്ലം യു.പി സ്കൂളിന് സമീപം വീട് കുത്തിത്തുറന്ന് മോഷണം. സ്കൂളിന് എതിര്‍വശത്തുള്ള പ്രശാന്തിയില്‍ ജനാര്ദ്ദനന് മാസ്റ്ററുടെ വീട്ടിലാണ് കളളന് കയറിയത്.
ഇന്നലെ രാത്രി ഒരു മണിയോടെയായിരുന്നു സംഭവമെന്ന് അയല്‍വാസി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ജനാര്ദ്ദനന് മാസ്റ്ററും ഭാര്യ ശാന്തയും മകന് അനീഷും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നു. രാത്രി അസ്വാഭാവികമായ ശബ്ദം കേട്ട് ജനാര്ദ്ദനന് മാസ്റ്ററും ഭാര്യയും മുറിയില്‍ നിന്നും പുറത്തിറങ്ങി നോക്കിയപ്പോള്‍ അടുക്കള വാതിലില്‍ ആദ്യത്തേത് പൊളിച്ച നിലയിലായിരുന്നു.
ജനാര്‍ദ്ദന്‍ മാസ്റ്റര്‍ മകനെ വിളിക്കാന്‍ പോയ സമയത്ത് രണ്ടാമത്തെ വാതില്‍ തകര്‍ത്ത് അകത്തേക്ക് കടന്ന കള്ളന് ഇടനാഴിയിലുണ്ടായിരുന്ന ശാന്തയുടെ കഴുത്തിലെ രണ്ടര പവനോളം വരുന്ന മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. മകന് പിറകേ ഓടിയെങ്കിലും കള്ളനെ പിടികൂടാനായില്ല.
സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി വീട് പരിശോധിച്ചു.