ആറു ദിവസങ്ങൾ കഴിഞ്ഞിട്ടും വിവരമില്ല; കാണാതായ കൊയിലാണ്ടി കടലൂർ സ്വദേശി അമലിനായുള്ള അന്വേഷണം തുടരുന്നു


Advertisement

കൊയിലാണ്ടി: ദുബായിൽ കാണാതായ കടലൂർ സ്വദേശിയെ പറ്റി ആറു ദിവസങ്ങൾ പിന്നിടുമ്പോഴും യാതൊരു വിവരവും ലഭിച്ചിട്ടില്ല. പുത്തലത്ത് വീട്ടിൽ അമൽ സതീഷിനെ(29)യാണ് കാണാതായത്. ഈ മാസം 21മുതൽ ദുബൈ ഇന്റർനാഷനൽ സിറ്റിയിൽ നിന്നാണ് കാണാതായത്.

Advertisement

അമലിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ദുബൈ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇത്രയും ദിവസമായി യാതൊരു വിവരവും ലഭിച്ചിട്ടില്ല. ബന്ധുക്കളും കൂട്ടുകാരും ഏറെ വിഷമത്തിലാണ്.

Advertisement

ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ 00971 55 4993655, 050 7772146 (നസീര്‍ വാടാനപ്പിള്ളി), 050 637 7343 , 050 3680853 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Advertisement