ഒരുങ്ങിക്കോളൂ, ഓണമുണ്ണാം കെങ്കേമമായി; പതിമൂന്നിനം സാധനങ്ങളുമായി ഓണകിറ്റ് ഈ മാസം അവസാനത്തോടെ നിങ്ങളിലേക്കെത്തും; കൂടുതൽ വിവരങ്ങളറിയാം
കോഴിക്കോട്: ഓണത്തെ വരവേൽക്കാൻ കോഴിക്കോടുകാർ ഒരുങ്ങുമ്പോൾ ഓണകിറ്റുകളും തയ്യാറാവുന്നു. ഈ മാസം അവസാനം കിറ്റുകൾ റേഷൻ കടകൾ വഴി വീടുകളിലെത്തും.
ഒരു കിറ്റിൽ 477 രൂപ വിലവരുന്ന പലവ്യഞ്ജനങ്ങളാണ് വിതരണം ചെയ്യുന്നത്. പതിമൂന്നിനം സാധനങ്ങളാണ് ഇതിലുണ്ടാവുക. തുണിസഞ്ചിയിൽ ആണിത് വിതരണം ചെയ്യുക. എന്നാൽ കഴിഞ്ഞ തവണ ഉണ്ടായിരുന്ന സോപ്പും ആട്ടയും ഇത്തവണ ഉണ്ടാവില്ല.
കോഴിക്കോട് സ്റ്റേഡിയം ഗ്രൗണ്ടിൽ ഇരുപത്തിയേഴാം തീയതി മുതൽ സപ്ലൈകോ ജില്ലാ ഓണച്ചന്ത ആരംഭിക്കും. സാധനങ്ങൾ പൊതുവിപണിയേക്കാൾ വിലക്കുറവിൽ ആവും ലഭിക്കുക. നിയോജക മണ്ഡലങ്ങളിലും ചന്തകൾ തുടങ്ങും.
ജില്ലയിൽ എട്ടുലക്ഷം കാർഡ് ഉടമകൾക്കായുള്ള സർക്കാരിന്റെ ഓണക്കിറ്റ് ആണ് തയ്യാറാവുന്നത്.