‘സഖി ആദരം’; വനിതാ ദിനത്തിന്റെ ഭാഗമായി ആശാ വര്‍ക്കറെ ആദരിച്ച് ദേശീയ അധ്യാപക പരിഷത്ത്


Advertisement

കൊയിലാണ്ടി: മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി ആശാവര്‍ക്കര്‍മ്മാരെ ആദരിച്ച് ദേശീയ അധ്യാപക പരിഷത്ത്.
ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ‘സഖി ആദരം’ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി ആയിരം ആശാവര്‍ക്കര്‍മാരെ ആദരിക്കുക എന്ന പരിപാടി സംഘടിപ്പിക്കുകയാണ്. അതിന്റെ ഭാഗമായാണ് എന്‍.ടിയു കൊയിലാണ്ടി ഉപജില്ലാ സമിതിയും ‘സഖി ആദരം’ സംഘടിപ്പിച്ചത്.

Advertisement

ചേലിയ സ്വദേശിയായ ആശാ വര്‍ക്കര്‍ പ്രിയ ഒരുവമ്മലിനെയാണ് ഉപജില്ല സമിതിയുടെ നേതൃത്വത്തില്‍ ആദരിച്ചത്. പ്രിയ ഒരുവമ്മല്‍ നേരത്തെ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആയിരുന്നു.എന്‍.ടി.യു ഉപജില്ല പ്രസിഡണ്ട് ബി എന്‍ ബിന്ദു വനിത വിഭാഗം കണ്‍വീനര്‍ ജെ.എ അശ്വതി, ടി. വൃന്ദ, ഗൗരി മുരളീധരന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Advertisement

ജില്ലാ ജോയിന്റ് സെക്രട്ടറി പി.വി സംജിത് ലാല്‍, ഉപജില്ല സെക്രട്ടറി ആര്‍.ജെ മിഥുന്‍ ലാല്‍, ഉപജില്ല അംഗങ്ങളായ എം.കെ രൂപേഷ്, നിഖില്‍ മോഹന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കാളികളായി.

Advertisement