സ്ത്രീകളിലെ അര്‍ബുദ പരിശോധന പരിപാടി; ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് അരിക്കുളം ഗ്രാമപഞ്ചായത്ത്


അരിക്കുളം: ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് അരിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം. അര്‍ബുദം ജനകീയ ക്യാമ്പയിന്റെ സ്‌ക്രീനിങ് നടന്നു. ആരോഗ്യ സ്റ്റാന്‍ഡിങ് ചെയര്‍മാന്‍ എന്‍.വി നജീഷ് കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് മെമ്പര്‍ ഇന്ദിര എ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എം ബിനിത, വാര്‍ഡ് മെമ്പര്‍മാരായ നിഷ എം.കെ, ശാന്ത എ,കെ, ഫിന്‍സി ഡോക്ടര്‍ എന്നിവര്‍ സംസാരിച്ചു. എച്ച്.ഐ ഹരീഷ് സ്വാഗതം പറഞ്ഞു. ബിജിന സിസ്റ്റര്‍ ക്ലാസ് എടുത്തു.