തിറകളും പരിചമുട്ട് കളിയും താലപ്പൊലിയും; മുതുവോട്ട് ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി


കൊയിലാണ്ടി: നടേരി ക്ഷേത്ര മഹോത്സവത്തിന് തിങ്കളാഴ്ച രാവിലെ കൊടിയേറി. കൊടിയേറ്റ ചടങ്ങുകള്‍ക്ക് കീഴാറ്റുപുറം ചന്ദ്രന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച നടപ്പന്തല്‍ സമര്‍പ്പണം നടന്നു.

കൊടിയേറ്റ ദിവസം മുതല്‍ 9-ാം തിയ്യതി വരെ ദിവസവും വിശേഷാല്‍ നട്ടത്തിറ നടക്കും. ഉത്സവത്തിന്റെ പ്രധാന ദിവസമായ 9ന് ഞായറാഴ്ച കണ്ണിക്ക കരുമകന്‍, കരിയാത്തന്‍, മാറപ്പുലി വെള്ളാട്ടും തിറകളും മലയര്‍കളി, പരിചമുട്ട് കളി, ഇളനീര്‍ക്കുല വരവ്, താലപ്പൊലി എന്നിവ നടക്കും.