സൈക്കിളില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മ്മറ്റ് നിര്‍ബന്ധമാക്കി മോട്ടോര്‍ വാഹനവകുപ്പ്


Advertisement

കോഴിക്കോട്: സൈക്കിളില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി മോട്ടോര്‍ വാഹനവകുപ്പ്. സൈക്കിള്‍ യാത്രികര്‍ കൂടുതലായി അപകടത്തില്‍ പെടുന്ന സാഹചര്യത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ ഉത്തരവ്.
Advertisement

സുരക്ഷ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശം. രാത്രിയില്‍ യാത്ര നടത്തുന്നവര്‍ നിര്‍ബന്ധമായും സൈക്കിളില്‍ റിഫ്‌ലക്റ്ററുകള്‍ ഘടിപ്പിക്കണം. മധ്യ ലൈറ്റ് ഉണ്ടെന്ന് ഉറപ്പാക്കണം. യാത്രികര്‍ ഹെല്‍മെറ്റ്, റിഫ്‌ലക്ടീവ് ജാക്കറ്റ് എന്നിവ നിര്‍ബന്ധമായും ധരിക്കണം.

Advertisement

അമിത വേഗത്തില്‍ സൈക്കിള്‍ സവാരി നടത്തരുത്. സൈക്കില്‍ സുരക്ഷിതമാണെന്നും മറ്റ് തകരാറുകളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

Advertisement

summary: The Motor Vehicle Department has made helmets mandatory for those traveling on bicycles