ചെങ്ങോട്ടുകാവില്‍ ഇനി ബാഡ്മിന്റണ്‍ മത്സര കാഴ്ചകള്‍; അമി ഗോസ് ബാഡ്മിന്റണ്‍ അക്കാദമിയുടെ ദക്ഷിണേന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിന് ആരംഭം


കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ ദക്ഷിണേന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ഇന്‍വിറ്റേഷന്‍ ടൂര്‍ണ്ണമെന്റ് ആരംഭിച്ചു. അമി ഗോസ് ബാഡ്മിന്റണ്‍ അക്കാദമിയുടെ നേത്യത്വത്തില്‍ലാണ് ടൂര്‍ണ്ണമെന്റ് നടക്കുക.

പുരുഷന്മാരുടെ ഡബിള്‍സ് വിഭാഗത്തിലായി ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങള്‍ പങ്കെടുക്കും. ടൂര്‍ണ്ണമെന്റ് എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വേണു അധ്യക്ഷത വഹിച്ചു. മരുതൂര്‍ ബാഡ്മിന്റണ്‍ അക്കാദമിയുടെ സാരഥി കെ.എം.രാജീവന്‍, സഹീര്‍ ഗാലക്‌സി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

പതിനെട്ടാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ഇന്ത്യയിലാണ് ബാഡ്മിന്റണ്‍ ഉത്ഭവിച്ചതെന്നാണ് കരുതപ്പെടുന്നത്. ബ്രിട്ടീഷ് ഇന്ത്യയിലെ ഓഫീസര്‍മാര്‍ക്കിടയിലാണ് ബാഡ്മിന്റണ്‍ വികസിച്ചത്. ബാറ്റില്‍ഡോര്‍ ആന്റ് ഷട്ടില്‍ക്കോക്ക് എന്ന പരമ്പരാഗത ഇംഗ്ലീഷ് കളിയെ വിപുലീകരിച്ചാണ് ബ്രീട്ടിഷുകാര്‍ ബാഡ്മിന്റണെ രൂപപ്പെടുത്തിയത്. ബാഡ്മിന്റണിന് പൂന എന്നൊരു പേരും ഉണ്ട്.

summary: Ami Ghose Badminton Academy’s South Indian Open Badminton Tournament Begins at chegoottukav