അത്തോളിയില്‍ നിന്നും പൊയില്‍ക്കാവിലെത്തിയത് കിണര്‍ പണിക്കായി, ശ്വാസംകിട്ടാതായതോടെ താഴെ വീണു; കിണറില്‍ വീണ് മരിച്ച കൊടശ്ശേരി സ്വദേശിയുടെ സംസ്‌കാരം ഇന്ന്
കൊയിലാണ്ടി: പൊയില്‍ക്കാവില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ കിണറ്റില്‍ വീണ് മരിച്ച കൊടശ്ശേരി സ്വദേശിയുടെ സംസ്‌കാരം ഇന്ന്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉച്ചയോടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും. കൊടശ്ശേരി ചാലെക്കുഴയില്‍ ബാലകൃഷ്ണനാണ് ഇന്നലെ വൈകുന്നേരം പൊയില്‍ക്കാവില്‍ കിണറില്‍ വീണ് മരിച്ചത്.
കിണര്‍ പണിക്ക് പോകാറുള്ള ബാലകൃഷ്ണന്‍ ജോലി ആവശ്യാര്‍ത്ഥമാണ് പൊയില്‍ക്കാവിലെത്തിയത്. കിണറില്‍ ഓക്‌സിജന്‍ കുറവായതിനെ തുടര്‍ന്ന് ശ്വാസം ലഭിക്കാതെ വീഴുകയായിരുന്നെന്നാണ് സംശയിക്കുന്നത്.
കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് ബാലകൃഷ്ണനെ പുറപ്പെടുത്തത്. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: ശ്രീലത. മക്കള്‍: അമല്‍ജിത്ത്, അജന്യ. സഹോദരന്‍: രാജന്‍.