Tag: atholi

Total 19 Posts

”എന്ത് ചെയ്യും എവിടെ തിരയുമെന്നറിയാതെ നില്‍ക്കുമ്പോഴാണ് കെ.എസ്.ഇ.ബി ജീവനക്കാരുടെ ഫോണ്‍ കോള്‍ വരുന്നത്”; അത്തോളിയിലെ ലൈന്‍മാന്‍മാരുടെ ജാഗ്രതയില്‍ വേളൂര്‍ സ്വദേശിനിയ്ക്ക് തിരികെ ലഭിച്ചത് പണവും വിലപ്പെട്ട രേഖകളും

അത്തോളി: വേളൂരിലെ വീട്ടിലേക്കുള്ള ബൈക്ക് യാത്ര ചെയ്യവേ മുമ്പില്‍വെച്ചതായിരുന്നു ബാഗ്, കുറച്ചധികം പണവും വിലപ്പെട്ട രേഖകളുമടക്കം അത്യാവശ്യ സാധനങ്ങള്‍ ഏറെയുണ്ട്. യാത്രയ്ക്കിടെ അത് വണ്ടിയില്‍ നിന്നും തെറിച്ച് റോഡില്‍ വീണത് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. വീട്ടിലെത്തി വണ്ടിയില്‍ നിന്നിറങ്ങിയപ്പോഴാണ് ബാഗ് കളഞ്ഞുപോയെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. എന്ത് ചെയ്യും ഇനി എവിടെ തിരയും എന്നറിയാതെ നെഞ്ചിടിപ്പോടെ നില്‍ക്കുമ്പോഴാണ് കെ.എസ്.ഇ.ബി ജീവനക്കാരുടെ

കൂമുള്ളി എരഞ്ഞോളി താഴെ റോഡില്‍ വയലില്‍ കക്കൂസ് മാലിന്യം തള്ളി; ടാങ്കര്‍ ലോറിയില്‍ മാലിന്യമെത്തിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

അത്തോളി: കൂമുള്ളിയില്‍ ജനവാസമേഖലയില്‍ രാത്രിയുടെ മറവില്‍ കക്കൂസ് മാലിന്യം തള്ളി. ഇന്നലെ രാത്രി ഒരുമണിയോടെയാണ് സംഭവം. എരഞ്ഞോളി താഴെ റോഡ് മൊടക്കല്ലൂര്‍ എ.യു.പി സ്‌കൂളിന് സമീപം വയലിലാണ് കക്കൂസ് മാലിന്യം തള്ളിയത്. കോഴിക്കോട് ഭാഗത്തുനിന്നും എത്തിയ ടാങ്കര്‍ലോറിയിലാണ് കക്കൂസ് മാലിന്യം കൊണ്ടുവന്നതെന്ന് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. ടാങ്കര്‍ ലോറിയുടെ നമ്പര്‍ മൂടിവെച്ചാണ് കൃത്യം നടത്തിയത്.

കാറില്‍ കടത്തുകയായിരുന്ന ബ്രൗണ്‍ ഷുഗറുമായി അത്തോളി സ്വദേശിനിയടക്കം മൂന്നുപേര്‍ പിടിയില്‍

അത്തോളി: ബ്രൗണ്‍ ഷുഗറുമായി അത്തോളി സ്വദേശിനിയടക്കം മൂന്ന് പേര്‍ കണ്ണൂരില്‍ പിടിയില്‍. അത്തോളി ചാളക്കുഴിയില്‍ ഹൗസിലെ ദിവ്യ എന്‍ (36), തലശേരി മൊട്ടാമ്പ്രം കമ്പളപ്പുറത്ത് ഹൗസിലെ ഫാത്തിമ ഹബീബ (27), തോട്ടട സമാജ് വാദി കോളനിയിലെ മഹേന്ദ്രന്‍ എന്ന മഹേന്ദ്ര റെഡ്ഡി (33) എന്നിവരെയാണ് പോലീസ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ

അത്തോളിയിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും മണ്ണെടുക്കുന്നതിനിടെ ലഭിച്ചത് ആറ് വെടിയുണ്ടകൾ; അന്വേഷണമാരംഭിച്ച് പോലീസ്

കൊയിലാണ്ടി: അത്തോളി കണ്ണിപ്പൊയിലില്‍ ആളൊഴിഞ്ഞ പറമ്ബില്‍നിന്നും മണ്ണെടുക്കുന്നതിനിടെ വെടിയുണ്ടകള്‍ കണ്ടെത്തി. സുബേദാര്‍ മാധവക്കുറുപ്പ് റോഡിന് സമീപത്തെ പറമ്പില്‍ നിന്നാണ് പഴക്കം ചെന്ന ആറു വെടിയുണ്ടകള്‍ കണ്ടെത്തിയത്. പറമ്ബില്‍ നിന്നും മണ്ണെടുക്കുന്നതിനിടെ അയല്‍വാസിയാണ് വെടിയുണ്ടകള്‍ കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ആറിൽ നാലെണ്ണം ഒടിയാത്തതും രണ്ടെണ്ണം ഒടിഞ്ഞതുമാണ്. സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള വെടിയുണ്ടകളാണ് ഇതെന്ന് സംശയിക്കുന്നു. ബോംബ്

അത്തോളി വേളൂരില്‍ വീട്ടുമുറ്റത്ത് പുലിയെ കണ്ടതായി നാട്ടുകാര്‍; പ്രദേശത്ത് വ്യാപക പരിശോധന

അത്തോളി: വേളൂരില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍. ഞായറാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് ഹെല്‍ത്ത് സെന്ററിന് സമീപം മണ്ണാങ്കണ്ടി രമേശിന്റെ വീടിനടുത്താണ് സംഭവം. പ്രദേശത്തെ രണ്ടുവീടുകളുടെ മുറ്റത്ത് പുലിയെ കണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്. രമേശിന്റെ ഭാര്യയാണ് പുലിയെന്ന് സംശയിക്കുന്ന ജീവിയെ ആദ്യമായി കണ്ടത്. ഈ സമയത്ത് സമീപത്തുണ്ടായിരുന്ന നായകള്‍ ബഹളമുണ്ടാക്കിയെന്നും വീട്ടുകാര്‍ പറയുന്നു. പുലിയെ കണ്ടയുടന്‍ തന്നെ വീട്ടുകാര്‍

അത്തോളിയില്‍ വീട്ടുവരാന്തയില്‍ നില്‍ക്കുകയായിരുന്ന യുവതിയ്ക്ക് മിന്നലേറ്റ് പരിക്ക്

അത്തോളി: അത്തോളിയില്‍ മിന്നലേറ്റ് യുവതിയ്ക്ക് പരിക്ക്. അത്തോളി കോളിയോട്ട് താഴത്തിന് സമീപം മങ്കരംകണ്ടി മീത്തല്‍ പ്രജികലക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. വീടിന്റെ വരാന്തയില്‍ നില്‍ക്കുകയായിരുന്ന യുവതിക്ക് മിന്നലേല്‍ക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് യുവതി. മിന്നലേറ്റുള്ള അപകടങ്ങള്‍ സംസ്ഥാനത്ത് കൂടിവരികയാണ്. കഴിഞ്ഞദിവസം കൊല്ലം പുനലൂരില്‍ തൊഴിലുറപ്പ് ജോലികള്‍ക്കിടെ രണ്ട് സ്ത്രീകള്‍ മിന്നലേറ്റ് മരിച്ചിരുന്നു.

കൂമുളളി ഗിരീഷ് പുത്തഞ്ചേരി വായനശാലയിലെ ക്ലോക്ക് അടിച്ചുതകര്‍ത്തു; പുത്തഞ്ചേരി സ്വദേശിയ്‌ക്കെതിരെ ലൈബ്രേറിയന്റെ പരാതി

അത്തോളി: കൂമുള്ളി ഗിരീഷ് പുത്തഞ്ചേരി വായനശാലയിലെ ചുമരിലെ ക്ലോക്ക് പുത്തഞ്ചേരി സ്വദേശി തകര്‍ത്തതായി പരാതി. വായനശാലയിലെ ലൈബ്രേറിയനാണ് പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്. വായനശാലയില്‍ പത്രം വായിക്കാനായി എത്തിയ പുത്തഞ്ചേരി സ്വദേശി ആനന്ദ് ചുമരിലെ ക്ലോക്ക് അടിച്ചുപൊട്ടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇയാള്‍ മദ്യപിച്ചിരുന്നുവെന്നാണ് സംശയിക്കുന്നത്. വായനശാലയില്‍ പതിവായെത്തുന്നയാളാണ് ആനന്ദന്‍. ഇവിടെ ബഹളമുണ്ടാക്കിയതിന്റെ പേരില്‍ നേരത്തെയും ഇയാള്‍ക്കെതിരെ പരാതി

കോഴിക്കോട്ടെ ആദ്യ വനിതാ സ്‌റ്റേഷന്‍ മാസ്റ്റര്‍ വിരമിക്കുന്നു; കൊയിലാണ്ടിയിലടക്കം സ്‌റ്റേഷന്‍മാസ്റ്ററായി സേവനമനുഷ്ഠിച്ച അത്തോളി സ്വദേശിനിയ്ക്ക് യാത്രയയപ്പ്

അത്തോളി: തീവണ്ടിയുടെ ചൂളം വിളി ശബ്ദങ്ങള്‍ക്കും അണുവിട സമയം തെറ്റാതെയുള്ള ഡ്യൂട്ടിയ്ക്കും കണ്‍ട്രോള്‍ പാനലിന് മുമ്പില്‍ കണ്ണമയ്ക്കാതെയുള്ള കാത്തിരിപ്പിനും വിട പറഞ്ഞ് അത്തോളി സ്വദേശിനിയായ കെ.രമ വിരമിക്കുകയാണ്, കോഴിക്കോട്ടെ ആദ്യ വനിതാ സ്‌റ്റേഷന്‍ മാസ്റ്റര്‍ എന്ന പദവിയോടെ. 32 വര്‍ഷത്തെ സര്‍വ്വീസ് തൃപ്തികരമായി പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തോടെയാണ് രമ പിരിയുന്നത്. അത്തോളി മുണ്ടങ്കേരിയില്‍ ഗോപാലന്റെയും രാധയുടെയും മകളാണ്

പഞ്ചായത്തിന്റെ അനാസ്ഥയെന്ന് ആരോപണം, അത്തോളിയില്‍ 261 വിധവകള്‍ക്ക് പെന്‍ഷന്‍ നഷ്ടമായി; പഞ്ചായത്ത് ഓഫീസിലേക്ക് സി.പി.എമ്മിന്റെ ബഹുജനമാര്‍ച്ച് നാളെ

അത്തോളി: പഞ്ചായത്തിന്റെ അനാസ്ഥകാരണം 261 സ്ത്രീകളുടെ പെന്‍ഷന്‍ നഷ്ടപ്പെട്ട വിഷയത്തില്‍ അത്തോളിയില്‍ പ്രക്ഷോഭവവുമായി സി.പി.എം. ക്ഷേമ പെന്‍ഷന്‍ ഇല്ലാതാക്കായ യു.ഡി.എഫ് ഭരണസമിതിയ്‌ക്കെതിരെ സി.പി.എം നേതൃത്വത്തില്‍ അത്തോളി പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച സംഘടിപ്പിക്കുകയാണ്. ഡിസംബര്‍ അഞ്ച് ചൊവ്വാഴ്ച രാവിലെ പത്തുമണിക്കാണ് ബഹുജന മാര്‍ച്ച്. വിധവകളും 50 വയസില്‍ മുകളിലുള്ള അവിവാഹിതരുമായരുടെ പെന്‍ഷന്‍ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് അത്തോളി

‘കയ്യില്‍ കടിച്ചു, അടിവയറ്റില്‍ ചവിട്ടി’; അത്തോളി സ്വദേശിനിയെ കാര്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ച നടക്കാവ് എസ്.ഐക്കെതിരെ കേസ്

കോഴിക്കോട്: അത്തോളി സ്വദേശിനിയെ കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചതായി പരാതി. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് നടക്കാവ് എസ്.ഐ മര്‍ദ്ദിച്ചെന്നാണ് പരാതി. അത്തോളി സ്വദേശിനിയും മനശാസ്ത്രജ്ഞയുമായ അഫ്‌ന അബ്ദുള്‍ നാഫിക്കിന്റെ (30) പരാതിയില്‍ നടക്കാവ് എസ്.ഐ വിനോദിനെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. അഫ്‌നയും കുടുംബവും സഞ്ചരിച്ച കാര്‍ ബൈക്കിലെത്തി തടഞ്ഞാണ്