പഞ്ചായത്തിന്റെ അനാസ്ഥയെന്ന് ആരോപണം, അത്തോളിയില്‍ 261 വിധവകള്‍ക്ക് പെന്‍ഷന്‍ നഷ്ടമായി; പഞ്ചായത്ത് ഓഫീസിലേക്ക് സി.പി.എമ്മിന്റെ ബഹുജനമാര്‍ച്ച് നാളെ


അത്തോളി: പഞ്ചായത്തിന്റെ അനാസ്ഥകാരണം 261 സ്ത്രീകളുടെ പെന്‍ഷന്‍ നഷ്ടപ്പെട്ട വിഷയത്തില്‍ അത്തോളിയില്‍ പ്രക്ഷോഭവവുമായി സി.പി.എം. ക്ഷേമ പെന്‍ഷന്‍ ഇല്ലാതാക്കായ യു.ഡി.എഫ് ഭരണസമിതിയ്‌ക്കെതിരെ സി.പി.എം നേതൃത്വത്തില്‍ അത്തോളി പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച സംഘടിപ്പിക്കുകയാണ്. ഡിസംബര്‍ അഞ്ച് ചൊവ്വാഴ്ച രാവിലെ പത്തുമണിക്കാണ് ബഹുജന മാര്‍ച്ച്.

വിധവകളും 50 വയസില്‍ മുകളിലുള്ള അവിവാഹിതരുമായരുടെ പെന്‍ഷന്‍ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് അത്തോളി പഞ്ചായത്തിലെ പത്താംവാര്‍ഡ് അംഗം പി.കെ.ജുനൈസ് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു. ജൂലൈയിലെ പെന്‍ഷന്‍ അത്തോളി പഞ്ചായത്തിലെ മിക്കവര്‍ക്കും ലഭിച്ചിട്ടില്ല. സമയബന്ധിതമായി മസ്റ്ററിങ് നടത്തുകയും വിവാഹിത അല്ലെങ്കില്‍ പുനര്‍വിവാഹിതയല്ലെന്ന സാക്ഷ്യപത്രം പഞ്ചായത്തില്‍ നല്‍കുകയും ചെയ്തിട്ടും പെന്‍ഷന്‍ വെസ്‌ബൈറ്റില്‍ യഥാസമയം അപ്‌ലോഡ് ചെയ്തിട്ടില്ല.

ഇക്കാര്യം പുനപരിശോധിക്കുന്നതില്‍ പ ഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് ഇത്രയധികം പേര്‍ക്ക്‌പെന്‍ഷന്‍ നഷ്ടപ്പെടാനിടയാക്കിയതെന്നാണ് ജുനൈസ് പരാതിയില്‍ പറയുന്നത്. സാക്ഷ്യപത്രം അപ്‌ലോഡ് ചെയ്യുന്ന മാസം മുതല്‍ക്കെ പെന്‍ഷന്‍ അര്‍ഹതയുണ്ടാവുകയുള്ളൂവെന്നും ധനവകുപ്പ് ഉത്തരവിട്ടിരുന്നു.