ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ ഹാളിന്റെ സീലിംഗ് തകർന്നു വീണു


ബാലുശ്ശേരി: ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ ഹാളിന്റെ സീലിംഗ് തകർന്നു വീണു. സ്റ്റേഷൻ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഹാളിന്റെ സീലിംഗാണ് തകർന്നു വീണത്. സംഭവത്തിൽ ആർക്കും പരിക്കില്ല.

വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം. അപകട സമയത്ത് മുകളിലെ മുറിയിൽ ആരുമില്ലാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത് എന്ന് ബാലുശ്ശേരി പൊലീസ് പറഞ്ഞു.

തെർമ്മോക്കോൾ ഉപയോഗിച്ച് നിർമ്മിച്ച സീലിംഗ് ആയിരുന്നു ഹാളിന്റെത്. പൊലീസ് സ്റ്റേഷനിൽ ആളുണ്ടായിരുന്നെങ്കിലും അപകടം നടന്ന മുറിയിൽ ആരുമുണ്ടായിരുന്നില്ല. ഒന്നാം നിലയിലെ മുഴുവൻ സീലിംഗും ഹാളിലുണ്ടായിരുന്ന മേശകളുടെയും കസേരകളുടെയും മുകളിലേക്ക് തകർന്നു വീഴുകയായിരുന്നു.