Tag: Balussery Police

Total 7 Posts

ബാലുശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊട്ടിക്കലാശം വൈകുന്നേരം നാലുമണിവരെ മാത്രം; തീരുമാനവുമായി രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗം

ബാലുശ്ശേരി: ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചരണം ബാലുശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നാലുമണിക്ക് അവസാനിപ്പിക്കാന്‍ തീരുമാനം. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബാലുശ്ശേരി പൊലീസ് സ്റ്റേഷനില്‍ നടന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും പൊലീസുദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ സ്റ്റേഷന്‍ പരിധിയില്‍ എല്ലാ സ്ഥലങ്ങളിലും പരസ്യ പ്രചാരണം കൃത്യം നാലുമണിക്ക് അവസാനിക്കാന്‍ തീരുമാനിച്ചു. ടൗണ്‍ കേന്ദ്രീകരിച്ചുള്ള കൊട്ടിക്കലാശം വൈകിട്ട് 03.30

പൂക്കാട് സ്വദേശിയെ കാണാനില്ലെന്ന് പരാതി

കൊയിലാണ്ടി: പൂക്കാട് സ്വദേശിയെ കാണാനില്ലെന്ന് പരാതി. പത്തൻകണ്ടി സുരേഷിനെയാണ് (54) കഴിഞ്ഞ ശനിയാഴ്ച രാത്രി മുതൽ നന്മണ്ടയിലെ വാടക വീടായ നല്ലവീട്ടിൽ മീത്തലിൽ നിന്ന് കാണാതായത്. ബന്ധുക്കൾ ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബാലുശ്ശേരി പൊലീസ് സ്റ്റേഷനുമായോ താഴെ കൊടുത്ത നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചു. ഫോൺ:

നടുവണ്ണൂരില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡിനെ ക്രൂരമായി മര്‍ദ്ദിച്ച സ്വകാര്യ ബസ് ജീവനക്കാര്‍ അറസ്റ്റില്‍

നടുവണ്ണൂര്‍: ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ അറസ്റ്റില്‍. കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന അജ്‍വ ബസ്സിലെ ജീവനക്കാരെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റാന്റിനുള്ളില്‍ കയറ്റാതെ ബസ് ഗതാഗത തടസമുണ്ടാക്കുന്ന തരത്തില്‍ റോഡരികില്‍ നിര്‍ത്തിയത് ചോദ്യം ചെയ്തതിനാണ് ഹോം ഗാര്‍ഡിനെ ഇവര്‍ മര്‍ദ്ദിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് പരാതിക്ക്

മോഷണം സിസിടിവിയില്‍ കുടുങ്ങി; അന്തര്‍ സംസ്ഥാന മോഷ്ടാവ് കിനാലൂരില്‍ പിടിയില്‍

ബാലുശ്ശേരി: അന്തര്‍ സംസ്ഥാന മോഷ്ടാവ് പോലീസ് പിടിയില്‍. എറണാകുളം സ്വദേശി സരിന്‍ കുമാര്‍ (37) ആണ് അറസ്റ്റിലായത്. ബാലുശ്ശേരി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കിനാലൂരിലെ ഒരു കടയില്‍ നടത്തിയ മോഷണം സിസിടിവില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എറണാകുളം, തൃശൂര്‍ ജില്ലയിലും ഇയാള്‍ക്കെതിരെ മോഷണ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചാലക്കുടി,

എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ ബാലുശ്ശേരി പൊലീസിന്റെ പിടിയില്‍; പ്രതികൾ വാകയാട്, നടുവണ്ണൂർ മേഖലകളിലെ എം.ഡി.എം.എ വിതരണക്കാർ

ബാലുശ്ശേരി: കരുമ്പാപൊയില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ പിടിയില്‍. ആകാശ് (27) വാകയാട് കിഴക്കേ കാര്യോട്ട് ജെറീഷ്(33) എന്നിവരെയാണ് ബാലുശ്ശേരി പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. നടുവണ്ണൂര്‍ കാവില്‍, വാകയാട് എന്നീ മേഖലകളിലെ എം.എഡി.എം.എ. വിതരണക്കാരാണിവര്‍. ഇവരുടെ കയ്യില്‍ നിന്ന് 2.7 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തിട്ടുണ്ട്. ബാലുശ്ശേരി സ്റ്റേഷന്‍ എസ്.ഐമാരായ റഫീഖ് പി., അഫ്‌സല്‍

ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ ഹാളിന്റെ സീലിംഗ് തകർന്നു വീണു

ബാലുശ്ശേരി: ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ ഹാളിന്റെ സീലിംഗ് തകർന്നു വീണു. സ്റ്റേഷൻ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഹാളിന്റെ സീലിംഗാണ് തകർന്നു വീണത്. സംഭവത്തിൽ ആർക്കും പരിക്കില്ല. വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം. അപകട സമയത്ത് മുകളിലെ മുറിയിൽ ആരുമില്ലാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത് എന്ന് ബാലുശ്ശേരി പൊലീസ് പറഞ്ഞു. തെർമ്മോക്കോൾ ഉപയോഗിച്ച് നിർമ്മിച്ച സീലിംഗ്

‘നാട്ടുകാരേ, ഓടിവരണേ 40,000 രൂപ മോഷ്ടിച്ചേ…’; പണം പോയെന്ന് പറഞ്ഞ് നടുറോഡില്‍ കരഞ്ഞ് യുവാവ്, ട്വിസ്റ്റിനൊടുവില്‍ വാദി തന്നെയാണ് പ്രതിയെന്ന് കണ്ടെത്തി ബാലുശ്ശേരി പൊലീസ്

ബാലുശ്ശേരി: ‘നാട്ടുകാരേ, ഓടിവരണേ, കടയ്ക്ക് തീ പിടിച്ചേ…’ മലയാളത്തിലെ ഹിറ്റായ സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളിയിലെ വില്ലനായ ഷിബു കടയ്ക്ക് സ്വയം തീ കൊളുത്തിയ ശേഷം ആളുകളെ കൂട്ടാനായി വിളിച്ച് പറയുന്ന ഹിറ്റ് സംഭാഷണമാണ് ഇത്. ഒരുപാട് ട്രോളുകളില്‍ ഉപയോഗിക്കപ്പെട്ട ഈ സംഭാഷണത്തെ അന്വര്‍ത്ഥമാക്കുന്ന സംഭവമാണ് ഇന്ന് ബാലുശ്ശേരിയില്‍ അരങ്ങേറിയത്. കോഴിക്കോട് വേങ്ങേരി സ്വദേശിയായ