മോഷണം സിസിടിവിയില്‍ കുടുങ്ങി; അന്തര്‍ സംസ്ഥാന മോഷ്ടാവ് കിനാലൂരില്‍ പിടിയില്‍


ബാലുശ്ശേരി: അന്തര്‍ സംസ്ഥാന മോഷ്ടാവ് പോലീസ് പിടിയില്‍. എറണാകുളം സ്വദേശി സരിന്‍ കുമാര്‍ (37) ആണ് അറസ്റ്റിലായത്. ബാലുശ്ശേരി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കിനാലൂരിലെ ഒരു കടയില്‍ നടത്തിയ മോഷണം സിസിടിവില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

എറണാകുളം, തൃശൂര്‍ ജില്ലയിലും ഇയാള്‍ക്കെതിരെ മോഷണ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചാലക്കുടി, തൃശൂര്‍ ഈസ്റ്റ്, കൊരട്ടി എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍.

മറ്റ് സംസ്ഥാനങ്ങളിലും ഇയാള്‍ക്കെതിരെ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.