”എന്നോട് പണം ചോദിക്കാറായോ?” മദ്യപിച്ച് ഹോട്ടലില്‍ ബഹളമുണ്ടാക്കിയ എസ്.ഐയ്‌ക്കെതിരെ കേസ്


ബാലുശ്ശേരി: മദ്യപിച്ച് ഹോട്ടലില്‍ ബഹളമുണ്ടാക്കിയ എസ്.ഐയ്‌ക്കെതിരെ കേസ്. ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെ എസ്.ഐയ്‌ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ഭക്ഷണത്തിന്റെ പണം ചോദിച്ചതാണ് എസ്.ഐയെ പ്രകോപിച്ചതെന്നാണ് വിവരം.

ബാലുശ്ശേരി അറപ്പീടികയിലുള്ള ഹോട്ടലില്‍ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ്് സംഭവം. എസ്.ഐ മദ്യലഹരിയിലെത്തി ഇവിടെ നിന്നും ഭക്ഷണം കഴിച്ചിരുന്നു. കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതോടെ എസ്.ഐ ഹോട്ടലില്‍ ബഹളമുണ്ടാക്കുകയായിരുന്നു.

അതിക്രമത്തിനെതിരെ ഹോട്ടലുടമകള്‍ പരാതി നല്‍കുകയായിരുന്നു. ഭവനഭേദനം, ഭീഷണിപ്പെടുത്തല്‍, മദ്യപിച്ച് ബഹളമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്തുകൊണ്ടാണ് കേസെടുത്തത്.