എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ ബാലുശ്ശേരി പൊലീസിന്റെ പിടിയില്‍; പ്രതികൾ വാകയാട്, നടുവണ്ണൂർ മേഖലകളിലെ എം.ഡി.എം.എ വിതരണക്കാർ


ബാലുശ്ശേരി: കരുമ്പാപൊയില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ പിടിയില്‍. ആകാശ് (27) വാകയാട് കിഴക്കേ കാര്യോട്ട് ജെറീഷ്(33) എന്നിവരെയാണ് ബാലുശ്ശേരി പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.

നടുവണ്ണൂര്‍ കാവില്‍, വാകയാട് എന്നീ മേഖലകളിലെ എം.എഡി.എം.എ. വിതരണക്കാരാണിവര്‍. ഇവരുടെ കയ്യില്‍ നിന്ന് 2.7 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തിട്ടുണ്ട്.

ബാലുശ്ശേരി സ്റ്റേഷന്‍ എസ്.ഐമാരായ റഫീഖ് പി., അഫ്‌സല്‍ എം. എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. എസ് സി.പി.ഒ ഷിജേഷ്, ബൈജു എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.