കടലിൽ കാണാതായ വലിയമങ്ങാട് സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി


Advertisement

കൊയിലാണ്ടി: വലിയമങ്ങാട് ബീച്ചിൽ തിരമാലയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മത്സ്യത്തൊഴിലാളിയായ വലിയമങ്ങാട് സ്വദേശി അനൂപിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നു രാവിലെ ഹാർബറിനു സമീപം ഉപ്പാലക്കണ്ടി ക്ഷേത്രത്തിനു സമീപം തീരത്താണ് മൃതദേഹം കരയ്ക്കടിഞ്ഞത്.

Advertisement

കഴിഞ്ഞ ദിവസം രാത്രിയാണ് തോണിയുടെ സമീപം നിൽക്കുകയായിരുന്ന അനൂപിനെ തിരമാലകൾ കവർന്നത്. വ്യാഴാഴ്ച രാത്രിയിലും ഇന്നലെയുമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി താലൂക്ക് ആശുപത്രിയിലെക്ക് മാറ്റി.

Advertisement

പരേതനായ വേലായുധൻ്റെയും പുഷ്പയുടെയും മകനാണ്. സഹോദരങ്ങൾ: റിനിൽ, ശോഭിത.

Advertisement

Summary: The body of a youth from Valiamangad who went missing in the sea has been found