ഇരട്ട മരണത്തിൽ നടുങ്ങി നാട്; സിൽക്ക് ബസാർ സ്വദേശിനി പ്രവിതയുടെയും പിഞ്ചു മകൾ അനിഷ്‌കയുടെയും മൃതദേഹം നാളെ സംസ്ക്കരിക്കും


Advertisement

കൊയിലാണ്ടി: ഇരട്ട മരണത്തിന്റെ നടുക്കത്തിലാണ് നാടും നാട്ടുകാരും. സിൽക്ക് ബസാർ സ്വദേശിനി പ്രവിതയും (35), പിഞ്ചു മകൾ അനിഷ്‌കയുടെയും (1) എന്നിവരാണ് കൊല്ലം റെയിൽവെ ഗേറ്റിനു സമീപം ഇന്ന് രാവിലെ ട്രെയിൻ തട്ടി മരിച്ചത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നിന്ന് ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

Advertisement

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അമ്മയും പിഞ്ചുകുഞ്ഞും ട്രെയിൻതട്ടി മരിച്ചെന്ന വാർത്ത പുറത്തുവരുന്നത്. ശരീരം ചിന്നിച്ചിതറിയതാനാൽ ആരാണ് മരിച്ചതെന്ന് ആദ്യം വ്യക്തമായിരുന്നില്ല. ബന്ധുക്കളെത്തിയാണ് പ്രവിതയും മകളുമാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുന്ന മൃതദേഹം നാളെ ഉച്ചക്ക് നടേരി മരുതൂർ എരഞ്ഞോളി കണ്ടിതാഴെ കുനിയിലുള്ള പ്രവിതയുടെ വീട്ടുവളപ്പിൽ സംസ്ക്കരിക്കും.

കൊല്ലത്ത് ട്രെയിന്‍ തട്ടിമരിച്ച അമ്മയേയും കുഞ്ഞിനേയും തിരിച്ചറിഞ്ഞു

Advertisement
Advertisement

Summary: The bodies of Silk Bazar native Pravita and her one year old daughter Anisha will be cremated tomorrow