അധ്യാപക ഉദ്യോഗാർത്ഥികൾക്ക് ഇതാ അവസരങ്ങളുടെ പെരുമഴ; കോഴിക്കോട് ജില്ലയിലെ നിരവധി സ്കൂളുകളിൽ അധ്യാപകരെ നിയമിക്കുന്നു, വിശദാംശങ്ങൾ അറിയാം


കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ വിവിധ സ്കൂളുകളിലെ അധ്യാപക ഒഴിവുകൾ അറിയാം.

  • പുതുപ്പണം ജെ.എൻ.എം.ജി.എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗം മലയാളം, കണക്ക്, ഹിന്ദി, ബയോളജി, പി.ടി. അധ്യാപകരുടെ നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂൺ 6 ന് രാവിലെ പത്ത് മണിക്ക് നടക്കും. 0496 2523460
  • കല്ലാച്ചി ഗവ.ഹയർ സെക്കൻ‍ഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി ഫിസിക്സ്, കൊമേഴ്സ് അധ്യാപക ഒഴിവിലേക്ക് ജൂൺ അഞ്ചിന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടത്തും.
  • പുറമേരി കെ.ആർ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ എച്ച്.എസ്.ടി നാച്ചുറൽ സയൻസ് അധ്യാപക ഒഴിവിലേക്ക് ജൂൺ അഞ്ചിന് കൂടിക്കാഴ്ച നടത്തും.
  • വെള്ളിയോട് ഗവ. വെൽഫെയർ എൽ.പി സ്കൂളിൽ എൽ.പി.എസ്.ടി ഒഴിവിൽ ജൂൺ അഞ്ചിന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തും.
  • വടകര മടപ്പള്ളി ജി.എച്ച്.എസിൽ ഹൈസ്കൂൾ വിഭാഗം നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവിലേക്കുള്ള ഇന്റർവ്യൂ ജൂൺ അഞ്ചിന് രാവിലെ 10.30 നും ഗണിത ശാസ്ത്രം ഉച്ചയ്ക്ക് രണ്ട് മണിക്കും നടക്കും.
  • വേളം ചെറുകുന്ന് ഗവ. യു.പി സ്കൂളിൽ എൽ.പി.എസ്.എ, യു.പി.എസ്.എ, പാർട്ട് ടൈം ഉറുദു, പാർട്ട് ടൈം സംസ്കൃതം എന്നീ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂൺ ഒമ്പതിന് രാവിലെ പത്ത് മണിക്ക് നടക്കും.
  • വട്ടോളി ഗവ. യു.പി സ്കൂളിൽ എച്ച്.ടി.വി, രണ്ട് യു.പി.എസ്.എ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂൺ ആറിന് രാവിലെ പത്തരയ്ക്ക് നടക്കും.
  • ബാലുശ്ശേരി കോക്കല്ലൂർ ഗവ. ഹൈസ്കൂളിൽ ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, ഹിന്ദി, അറബിക്, ഫിസിക്കൽ എജ്യുക്കേഷൻ, വർക്ക് എക്സ്പീരിയൻസ് എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂൺ അഞ്ചിന് രാവിലെ പത്തരയ്ക്ക് നടക്കും.
  • ബാലുശ്ശേരി എരമംഗലം ജി.എൽ.പി സ്കൂളിൽ എൽ.പി.എസ്.ടി താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ജൂൺ അഞ്ചിന് രാവിലെ 9.30 ന് നടക്കും.
  • ബാലുശ്ശേരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ അഗ്രികൾചർ, റീട്ടെയിൽ സെയിൽസ് അസോഷ്യേറ്റ് എന്നീ അധ്യാപക ഒഴിവുകളിൽ താൽക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച ജൂൺ ആറിന് രാവിലെ 11 ന് നടക്കും.
  • ബാലുശ്ശേരി ശിവപുരം ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം, അറബിക്, ഇംഗ്ലിഷ്, ഫിസിക്സ് വിഷയങ്ങൾക്ക് താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂൺ ആറിന് രാവിലെ 10 ന് നടക്കും.
  • കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എ സോഷ്യൽ സയൻസ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂൺ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഫീസിൽ.
  • പുതുപ്പാടി ഗവ.ഹൈസ്കൂളിൽ ഫിസിക്സ്, സോഷ്യൽ സയൻസ്, അറബിക് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് സ്കൂൾ ഓഫിസിൽ നടക്കും.
  • കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി സീനിയർ ബോട്ടണി, എച്ച്.എസ്.എസ്.ടി ജൂനിയർ ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, എക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ് തസ്തികകളിലേക്ക് താത്കാലിക അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 5 ന് രാവിലെ 10 മണിക്ക് ഹയർസെക്കൻഡറി സ്കൂൾ ഓഫീസിൽ അഭിമുഖത്തിന്  ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0496 2598634 , 2229010