ചങ്ങരോത്ത് ജി.എൽ.പി.എസ് ഉൾപ്പെടെ ജില്ലയിലെ വിവിധ സ്കൂളുകളിൽ താത്ക്കാലിക അധ്യാപക നിയമനം; ഒഴിവുകളും യോ​ഗ്യതകളും ഇവയാണ്


പേരാമ്പ്ര: ചങ്ങരോത്ത് ജി.എൽ.പി.എസ് ഉൾപ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ സ്കൂളുകളിൽ താത്ക്കാലിക അധ്യാപക നിയമനം നടത്തുന്നു.

ചങ്ങരോത്ത് ജി.എൽ.പി.എസിൽ പി.ഡി. അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച അഞ്ചിന് ഉച്ചയ്ക്ക് രണ്ട് മണിക്ക്.

കൊയിലാണ്ടി ഗവ. റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ഹൈസ്കൂൾവിഭാഗം പാർട്ട് ടൈം ഹിന്ദി അധ്യാപകനിയമനത്തിനുള്ള അഭിമുഖം ആറിന് 11 മണിക്ക് നടക്കും.

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം രണ്ടുമണിക്കും നടക്കും.

കിനാലൂർ ഗവ. യു.പി. സ്കൂളിൽ അധ്യാപകനിയമനത്തിന് അഭിമുഖം ആറിന് നടക്കും. സമയം: ജൂനിയർ അറബിക് 10 മണിക്ക്‌, യു.പി.എസ്.ടി. 12, എൽ.പി.എസ്.ടി. രണ്ട്.

എരമംഗലം ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി. നിയമനത്തിന് അഭിമുഖം അഞ്ചിന് രാവിലെ 9.30-ന് നടക്കും.

ബാലുശ്ശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.സി. വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ അഗ്രിക്കൾച്ചർ, വൊക്കേഷണൽ ടീച്ചർ റീട്ടെയിൽ സെയിൽസ് അസോസിയേറ്റ്സ് (യോഗ്യത: എം.ബി.എ.) എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം ആറിന് 11 മണിക്ക് നടക്കും.

കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, ഗണിതം, ഹിന്ദി, അറബിക്, ഫിസിക്കൽ എജ്യുക്കേഷൻ, വർക്ക്‌ എക്സ്പീരിയൻസ് അധ്യാപക നിയമനത്തിനയുള്ള അഭിമുഖം ചൊവ്വാഴ്ച 10.30-ന് നടക്കും.