വിഷം കഴിച്ച് അവശനിലയില്‍ വടകര പൊലീസ് സ്റ്റേഷനിലെത്തി യൂത്ത് കോണ്‍ഗ്രസ് നേതാവ്; ഉടന്‍ ആശുപത്രിയിലെത്തിച്ച് പൊലീസ്


വടകര: വിഷം കഴിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് ആശുപത്രിയിലെത്തിച്ചു. യൂത്ത് കോണ്‍ഗ്രസ് എടച്ചേരി മണ്ഡലം പ്രസിഡന്റ് അര്‍ജുന്‍ ശ്യാമിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വിഷംകഴിച്ച് അവശനിലയിലാണ് ഇയാള്‍ വടകര പൊലീസ് സ്റ്റേഷനിലെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്കാണ് ഇദ്ദേഹം വിഷം കഴിച്ചതെന്നാണ് പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് വടകരയിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വിളിച്ചുവരുത്തിയശേഷം അര്‍ജുനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തന്റെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണമാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് യുവാവ് പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു.