നന്തിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ദേശീയപാതയില്‍ ഗതാഗതക്കുരുക്ക്


നന്തി ബസാര്‍: നന്തിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. പഴയ പഞ്ചായത്ത് ഓഫീസിന് സമീപം ഇന്ന് വൈകുന്നേരമാണ് അപകടം നടന്നത്.

കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന പാര്‍സല്‍ ലോറിയും കൊയിലാണ്ടിയില്‍ നിന്നും വടകര ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.