Tag: obituary

Total 1491 Posts

മുചുകുന്നില്‍ റേഷന്‍കട നടത്തിയിരുന്ന മാങ്ങാട്ട് താഴെ നാരായണന്‍ അന്തരിച്ചു

മുചുകുന്ന്: മുചുകുന്നില്‍ റേഷന്‍കട നടത്തിയിരുന്ന മാങ്ങാട്ട് താഴെ നാരായണന്‍ അന്തരിച്ചു. ഏഴുപത്തിയേഴ് വയസായിരുന്നു. ഭാര്യ: ചന്ദ്രിക. മക്കള്‍: രൂപേഷ് (ചെന്നൈ), രാജേഷ് (ഖത്തര്‍), നിജേഷ് (റേഷന്‍കട മുചുകുന്ന്). സംസ്‌കാരം രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.

മേപ്പയ്യൂര്‍ മഠത്തുംഭാഗം എരഞ്ഞിക്കല്‍ നാരായണി അമ്മ അന്തരിച്ചു

മേപ്പയ്യൂര്‍: മഠത്തുംഭാഗത്തെ എരഞ്ഞിക്കല്‍ നാരായണി അമ്മ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. മഠത്തുംഭാഗത്തെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പരേതനായ എരഞ്ഞിക്കല്‍ നാരായണന്‍ നായരുടെ ഭാര്യയാണ്. മക്കള്‍: ഭാനുമതി, പ്രഭാകരന്‍, വിശ്വനാഥന്‍. മരുമക്കള്‍: സരോജിനി, സുമ, പരേതരായ ബാലന്‍ നായര്‍. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ നായര്‍, പരേതരായ കുഞ്ഞിരാമന്‍ നായര്‍, നാരായണന്‍ നായര്‍, ജാനു അമ്മ. സഞ്ചയനം: ഞായറാഴ്ച.

മേലൂര്‍ കച്ചേരിപ്പാറ പരക്കണ്ടി സനാതന്‍ അന്തരിച്ചു

മേലൂര്‍: കച്ചേരിപ്പാറ പരക്കണ്ടി (കൊടക്കാട്ട്) സനാതന്‍ (മുത്തു) അന്തരിച്ചു. നാല്‍പ്പത്തിയേഴ് വയസായിരുന്നു. അച്ഛന്‍: പരേതനായ പത്മനാഭന്‍ നായര്‍. അമ്മ: പരേതയായ അംബുജാക്ഷി അമ്മ. സഹോദരങ്ങള്‍: സന്തോഷ് കുമാര്‍, ലീന. സംസ്‌കാരം: ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മേലൂര്‍ കൊടക്കാട്ട് വീട്ടുവളപ്പില്‍ നടക്കും.

വെങ്ങളം വായോളി മൊയ്തീന്‍ അന്തരിച്ചു

വെങ്ങളം: വായോളി മൊയ്തീന്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: സുബൈദ. മക്കള്‍: സജീര്‍ ഖത്തര്‍, സജ്‌ന, ശബ്‌ന. മരുമക്കള്‍: നൗഷാദ്, കാവുന്തറ, സമീര്‍ നന്മണ്ട, സഫ ചെറുകുളം. സഹോദരങ്ങള്‍: വായോളി ഹസന്‍, വായോളി മുസ്തഫ (പി.ടി.എ പ്രസിഡന്റ് തിരുവങ്ങൂര്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഡയറക്ടര്‍ ചേമഞ്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക്), വായോളി റഫീഖ്.  

മൂടാടി അത്തോളിന്റവിട ദേവകി അന്തരിച്ചു

മൂടാടി: അത്തോളിന്റവിട ദേവകി അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കണാരന്‍. മക്കള്‍: കുഞ്ഞിക്കൃഷ്ണന്‍ (എ.കണാരന്‍ ചെട്ട്യാര്‍ സണ്‍സ് ടെക്‌സ്റ്റൈല്‍സ്, കൊയിലാണ്ടി), ജാനകി, പരേതനായ ജനാര്‍ദ്ദനന്‍. മരുമക്കള്‍: ബാലന്‍, ശ്യാമള. സഞ്ചയനം: വെള്ളിയാഴ്ച,

പയ്യോളി ഭജനമഠം ഇടുക്കുചാലില്‍ സി.കെ.ഖാദര്‍ അന്തരിച്ചു

പയ്യോളി: ഭജനമഠം ഇടുക്കുചാലില്‍ സി.കെ.ഖാദര്‍ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: സീനത്ത്. മക്കള്‍: ഷര്‍ബിന, മുഹമ്മദ്, ഫാത്തിമ. മരുമക്കള്‍: ജഹാസ് (പെരുമാള്‍പുരം), റസല്‍ (ബിസ്മി നഗര്‍). സഹോദരങ്ങള്‍: സി.കെ.മമ്മു (സി.കെ.എം ഇലക്ട്രിക്കല്‍സ് പയ്യോളി), സി.കെ.മുസ്തഫ, കുഞ്ഞയിഷ്, ശരീഫ, സഫിയ. ഇന്ന് നാലുമണിക്ക് അയനിക്കാട് ഹൈദ്രൂസ് ജുമാമസ്ജിദില്‍ ഖബറടക്കം.

പന്തലായനി പട്യാംവീട്ടില്‍ അശോകന്‍ അന്തരിച്ചു

കൊയിലാണ്ടി: പന്തലായനി പട്യാം വീട്ടില്‍ അശോകന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ശ്രീദേവി. മക്കള്‍: ബിന്ദു, ബീന. മരുമക്കള്‍: രാധാകൃഷ്ണന്‍ (നടക്കാവ്), ബാബു (വള്ളിക്കുന്ന്). സഹോദരങ്ങള്‍: സരസ (കുഞ്ഞമ്മ), പരേതരായ ബാലന്‍, ശിവന്‍, ചന്ദ്രന്‍, രതീദേവി. സംസ്‌കാരം: തിങ്കളാഴ്ച വൈകുന്നേരം നാലുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.

ഉള്ള്യേരി കുന്നത്തറ പുനത്തില്‍ മാധവന്‍ അന്തരിച്ചു

ഉള്ള്യേരി: കുന്നത്തറ പുനത്തില്‍ (തൈക്കണ്ടി മീത്തല്‍) മാധവന്‍ അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. ഭാര്യ: തങ്കമണി. മക്കള്‍: രജുല, രജനീഷ്, രഞ്ജിത്ത് എന്നിവര്‍ മക്കളാണ്. മരുമക്കള്‍: അശോകന്‍, പ്രിയ, കരിഷ്മ. സഹോദരന്‍: ബാലന്‍.

അരിക്കുളം മാവട്ട് നെല്ലേരി കല്ല്യാണിയമ്മ അന്തരിച്ചു

അരിക്കുളം: മാവട്ട് നെല്ലേരി കല്ല്യാണിയമ്മ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ദാമു നായര്‍. മക്കള്‍: രാധ, ഹരി, നിഷാദ്, പരേതയായ ഉഷ. മരുമക്കള്‍: രഘുപ്രസാദ് അരിക്കുളം. സഞ്ചയനം: ബുധനാഴ്ച.

സംഗീത അധ്യാപകനായ നെല്ല്യാടി കൈതവളപ്പില്‍ വിനോദ് അന്തരിച്ചു

നെല്ല്യാടി: കൈതവളപ്പില്‍ വിനോദ് അന്തരിച്ചു. അന്‍പത്തിരണ്ട് വയസായിരുന്നു. ഗായകനും സംഗീത അധ്യാപകനുമായിരുന്നു. നിലവില്‍ അമൃത സ്‌കൂളില്‍ സംഗീത അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അച്ഛന്‍: ഗോപാലന്‍. അമ്മ: ദേവി. ഭാര്യ: നിജി. നാലുവയസുള്ള ശിവാംഗി മകളാണ്. സഹോദരങ്ങള്‍: ബാബു, ഷീബ. ശവസംസ്‌കാരം മൂന്നുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.