Tag: Muslim League

Total 36 Posts

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധം; കൊയിലാണ്ടി നഗരസഭയുടെ മുന്നിൽ യു.ഡി.എഫ് കൗൺസിലർമാരുടെ ധർണ്ണ

കൊയിലാണ്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടികുറയ്ക്കുകയും, ഫണ്ട് പിടിച്ചു വെക്കുകയും ചെയ്ത പിണറായി വിജയൻ സർക്കാറിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടി നഗരസഭയ്ക്കു മുന്നിൽ യു.ഡി.എഫ് കൗൺസിലർമാർ ധർണ്ണ നടത്തി. ധർണ്ണ കെ.പി.സി.സി അംഗം പി.രത്നവല്ലി ഉദ്ഘാടനം ചെയ്തു. കൗൺസിൽ പാർട്ടി ലീഡർ വി.പി.ഇബ്രാഹിം കുട്ടി അധ്യക്ഷനായി. മനോജ് പയറ്റുവളപ്പിൽ, എ.അസീസ്, വത്സരാജ് കേളോത്ത്,

പിന്നിലുണ്ട് ഈ പെൺപട; രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി മൂടാടിയിൽ വനിതാ ലീഗിന്റെ ഐക്യദാർഢ്യ സദസ്സ്

കൊയിലാണ്ടി: വയനാട് എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി മൂടാടിയിലെ വനിതാ ലീഗ്. രാഹുലിന് എം.പി സ്ഥാനത്ത് നിന്ന് അയോഗ്യത കൽപ്പിച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മൂടാടി പഞ്ചായത്ത് ഒന്നാം വാർഡ് വനിതാലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് ജില്ലാ വനിതാ ലീഗ് സെക്രട്ടറി പി.റഷീദ ഉദ്ഘാടനം ചെയ്തു. വനിതാലീഗ്

‘അടിപ്പാത അനുവദിക്കും വരെ സമരം തുടരും’; ദേശീയപാതയിൽ തിക്കോടി ടൗണിൽ അടിപ്പാത വേണമെന്ന ആവശ്യവുമായി വനിതാ ലീഗിന്റെ ധർണ്ണ

തിക്കോടി: ദേശീയപാത 66 ആറ് വരിയായി വികസിപ്പിക്കുമ്പോൾ തിക്കോടി ടൗണിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം വനിതാ ലീഗ് സായാഹ്ന ധർണ്ണ നടത്തി. തിക്കോടി പഞ്ചായത്ത് വനിതാ ലീഗ് പ്രവർത്തകരാണ് ധർണ്ണ നടത്തിയത്. സർക്കാർ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും റെയിൽവേ സ്റ്റേഷനും ഫിഷ് ലാന്റിങ് സെന്ററും ആരാധനാലയങ്ങളുമെല്ലാം ഉള്ള തിക്കോടി ടൗണിൽ അടിപ്പാത അത്യാവശ്യമാണ് എന്നും

കറുത്ത മാസ്ക് ധരിച്ച് പ്ലക്കാർഡുകളുയർത്തി പ്രതിപക്ഷം; കൊയിലാണ്ടി നഗരസഭാ ബജറ്റ് അവതരണത്തിനിടെ യു.ഡി.എഫ് പ്രതിഷേധം

കൊയിലാണ്ടി: നഗരസഭയുടെ 2023-24 വാർഷിക ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷ പ്രതിഷേധം. വൈസ് ചെയർമാൻ ബജറ്റ് അവതരിപ്പിക്കവെ കറുത്ത മാസ്ക് ധരിച്ചും പ്ലക്കാർഡ് ഉയർത്തിയുമാണ് യു.ഡി.എഫ്. കൗൺസിലർമാർ പ്രതിഷേധിച്ചത്. നഗരസഭ കൗൺസിലറെ ഭീഷണിപ്പെടുത്തിയ കുടിവെള്ള വിതരണക്കരാറുകാരനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ്. കൗൺസിലർമാർ പ്രതിഷേധിച്ചത്. മാർച്ച് 17 ന് നടന്ന കൗൺസിൽ യോഗത്തിൽ ഈ വിഷയം യു.ഡി.എഫ്. കൗൺസിലർമാർ ഉന്നയിച്ചെങ്കിലും

കൊയിലാണ്ടിയിലെ പഴയകാല മുസ്ലിം ലീഗ് നേതാവ് മാപ്പിള സ്കൂളിന് സമീപം ഗ്രീൻഹൗസില്‍ കെ.ഇബ്രാഹിം മാസ്റ്റർ അന്തരിച്ചു

കൊയിലാണ്ടി:  കൊയിലാണ്ടിയിലെ പഴയകാല മുസ്ലിം ലീഗ് നേതാവും പൗരപ്രമുഖകനുമായ ഗവ. മാപ്പിള സ്കൂളിന് സമീപം ഗ്രീൻഹൗസില്‍ കെ.ഇബ്രാഹിം മാസ്റ്റർ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. മുന്‍ കൊയിലാണ്ടി നഗരസഭ കൗണ്‍സിലറായിരുന്നു. കൊല്ലം ഗവ. മാപ്പിള സ്‌കൂള്‍ റിട്ട അറബിക് അധ്യാപകനാണ്. കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്, മുസ്ലിം ലീഗിന്റെ സംസ്ഥാന കൗണ്‍സിലര്‍, ജില്ലാ പ്രവര്‍ത്തക

മുസ്‌ലിം ലീഗ് പൊതുസമ്മേളനം; മേപ്പയ്യൂരില്‍ ശിഹാബ് തങ്ങള്‍ സ്മാരക ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ടൗണ്‍ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുറത്തിറക്കുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു. മേപ്പയ്യൂര്‍ ടൗണില്‍ വച്ച് നടന്ന പരിപാടി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഐ.ടി. അബ്ദുള്‍സലാം അധ്യക്ഷത വഹിച്ചു. ടി.കെ. അബ്ദുറഹിമാന്‍

മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ്; കരുത്തുകാട്ടി കെ.എം.ഷാജി പക്ഷം, തിരിച്ചടിയില്‍ ക്ഷുഭിതനായി മടങ്ങി കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പില്‍ കെ.എം ഷാജി പക്ഷത്തിന്റെ നിലപാടുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കി പി.കെ. കുഞ്ഞാലിക്കുട്ടി പക്ഷം. ഭാരവാഹിത്വത്തിലേക്ക് ഷാജി പക്ഷം നിര്‍ദേശിച്ചവരെ തന്നെ പിന്തുണയ്‌ക്കേണ്ട അവസ്ഥയിലായി കുഞ്ഞാലിക്കുട്ടി പക്ഷം. ഇതോടെ എം.എ.റസാഖിനെ പ്രസിഡന്റായും ടി.ടി. ഇസ്മയിലിനെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കുകയായിരുന്നു. സൂപ്പി നരിക്കാട്ടേരിയാണ് ട്രഷറര്‍. കുഞ്ഞാലിക്കുട്ടി പക്ഷം പ്രസിഡന്റ് സ്ഥാനത്തേക്ക് കുറ്റ്യാടി

മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ; ജനറല്‍ സെക്രട്ടറിയായി കൊയിലാണ്ടി സ്വദേശി ടി.ടി ഇസ്മായിൽ

കോഴിക്കോട്: കൊയിലാണ്ടി സ്വദേശി ഉൾപ്പെട്ട പുതിയ ഭാരവാഹികള്‍ ഇനി മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയെ നയിക്കും.എം.എ റസാഖ് മാസ്റ്റര്‍ ആണ് പ്രസിഡന്റ്. കൊയിലാണ്ടി സ്വദേശി ടി.ടി ഇസ്മായിലിനെ ജനറല്‍ സെക്രട്ടറി തിരഞ്ഞെടുത്തു. സൂപ്പി നരിക്കാട്ടേരിയാണ് ട്രഷറർ. കെ.എ ഖാദര്‍ മാസ്റ്റര്‍, അഹമ്മദ് പുന്നക്കല്‍, എന്‍.സി അബൂബക്കര്‍, പി. അമ്മദ് മാസ്റ്റര്‍, എസ്.പി കുഞ്ഞഹമ്മദ്, പി.

സെക്രട്ടറിയേറ്റ് മാർച്ചിനിടെ പോലീസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചു; കൊയിലാണ്ടിയിൽ മുസ്ലിം ലീഗിന്റെ പ്രതിഷേധ പ്രകടനം

കൊയിലാണ്ടി: ഇടതു സർക്കാറിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയ യൂത്ത് ലീഗ് നേതാക്കളെയും പ്രവർത്തകരേയും ക്രൂരമായി മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടി ടൗണിൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന സർക്കാരിന്റെ നയങ്ങൾ ജനദ്രോഹപരമാണെന്ന് ആരോപിച്ചാണ് മുസ്‌ലിം യൂത്ത് ലീഗ് സേവ് കേരള സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയത്.

മുസ്ലിം ലീഗ് നേതാവായിരുന്ന കീഴ്പ്പയ്യൂർ മണപ്പുറം പീറ്റയുള്ളതിൽ മൊയ്തീൻ അന്തരിച്ചു

മേപ്പയ്യൂർ: കീഴ്പ്പയ്യൂർ മണപ്പുറം പീറ്റയുള്ളതിൽ മൊയ്തീൻ അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. മുസ്ലിം ലീഗ് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്നു. പഞ്ചായത്ത് കൗൺസിലർ, മുൻ ശാഖാ പ്രസിഡന്റ്, കേരളാ കുക്കിംഗ് തൊഴിലാളി യൂണിയൻ സംസ്ഥാന ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യമാർ: ആമിന (മേമുണ്ട), പരേതയായ ആമിന (ഇരിങ്ങത്ത്). മക്കൾ: മുഹമ്മദ് (ഖത്തർ), റസീന, സീനത്ത്,