കൊയിലാണ്ടിയിലെ പഴയകാല മുസ്ലിം ലീഗ് നേതാവ് മാപ്പിള സ്കൂളിന് സമീപം ഗ്രീൻഹൗസില്‍ കെ.ഇബ്രാഹിം മാസ്റ്റർ അന്തരിച്ചു


കൊയിലാണ്ടി:  കൊയിലാണ്ടിയിലെ പഴയകാല മുസ്ലിം ലീഗ് നേതാവും പൗരപ്രമുഖകനുമായ ഗവ. മാപ്പിള സ്കൂളിന് സമീപം ഗ്രീൻഹൗസില്‍ കെ.ഇബ്രാഹിം മാസ്റ്റർ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു.

മുന്‍ കൊയിലാണ്ടി നഗരസഭ കൗണ്‍സിലറായിരുന്നു. കൊല്ലം ഗവ. മാപ്പിള സ്‌കൂള്‍ റിട്ട അറബിക് അധ്യാപകനാണ്. കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്, മുസ്ലിം ലീഗിന്റെ സംസ്ഥാന കൗണ്‍സിലര്‍, ജില്ലാ പ്രവര്‍ത്തക സമിതി, മണ്ഡലം ജനറല്‍ സെക്രട്ടറി, മുനിസിപ്പല്‍ പ്രസിഡന്റ്, കൊയിലാണ്ടി ഹാര്‍ബന്‍ സൊസൈറ്റി പ്രസിഡന്റ്, ഐ.സി.എസ് സെക്രട്ടറി, മദ്രസത്തുല്‍ ബദ്രിയ്യ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

വര്‍ഷങ്ങളോളം ചന്ദ്രിക ദിനപത്രത്തിന്റെ കൊയിലാണ്ടി പ്രദേശിക ലേഖകനായിരുന്നു. നിലവില്‍ കൊയിലാണ്ടി ജുമാഅത്ത് പള്ളി കമ്മിറ്റി ജനറല്‍ സെക്രട്ടറിയാണ്.

ഭാര്യ: മറിയക്കുട്ടി.

മക്കള്‍ ആരിഫ, ആബ്ദുല്‍ റഷീദ്, ലൈല, റംല.

മരുമക്കള്‍: ഫാറൂഖ്, അബൂബക്കര്‍, സാജിദ്.