പഴയ ഓർമ്മകൾ പൊടിതട്ടിയെടുത്ത് 38 വർഷങ്ങൾക്കിപ്പുറം അവർ ഒത്തുകൂടി; നടുവത്തൂർ വസുദേവാശ്രമം ഹയർ സെക്കന്ററി സ്കൂളിലെ 1984-1985 വർഷത്തെ പത്താം ക്ലാസ് ബാച്ചിന്റെ സംഗമം ശ്രദ്ധേയമായി


കൊയിലാണ്ടി:  നടുവത്തൂർ വസുദേവാശ്രമം ഹയർ സെക്കന്ററി സ്കൂളിലെ 1984-1985 അധ്യയനവർഷത്തിൽ വർഷത്തെ പത്താം ക്ലാസിൽ പഠിച്ച വിദ്യാർത്ഥികൾ വീണ്ടും ഒത്തുചേർന്നു. ‘സ്മൃതിസംഗമം-2023’ എന്ന പേരിൽ നടത്തിയ പരിപാടി കൊല്ലം ലേക് വ്യൂ ഓഡിറ്റോറിയത്തിലാണ് നടന്നത്. ജീവിതത്തിന്റെ നാനാ തുറകളിൽ കഴിയുന്നവരാണ് 38 വർഷങ്ങൾക്കിപ്പുറം ഒത്തുചേർന്നത്.

ഊഷ്മളമായ സൗഹൃദം വിപുലമാക്കാനും വീണ്ടും കൂടി ചേരാനും സാമൂഹ്യ സേവന രംഗത്ത് തുടരാനും തീരുമാനിച്ചാണ് പൂർവ്വവിദ്യാർത്ഥികൾ പിരിഞ്ഞത്. സായി പ്രകാശ്, ശ്രീനു, കബീർ, ശശിധരൻ. വി.എം, ഡോ. ശശി കീഴാറ്റുപുറത്ത്, മനോജ്‌, പ്രകാശൻ, വിനോദ്, ലസിത, സാവിത്രി, ഇന്ദിര, ഉഷാകുമാരി, മുരളി, അഡ്വ. പ്രവീൺ കുമാർ എന്നിവർ സംസാരിച്ചു.

മുരളി, സുരേഷ് എന്നിവരുടെ ഗാനലാപനം പരിപാടിയുടെ മാറ്റ് കൂട്ടി. കുമാരന്റെ നേതൃത്വത്തിലുള്ള ദേശീയഗാനത്തോടെ സംഗമം പര്യവസാനിച്ചു. സായി പ്രകാശിന്റെ നേതൃത്വത്തിൽ തുടർപ്രവർത്തനങ്ങൾക്കായി അഡ് ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.