മുസ്‌ലിം ലീഗ് പൊതുസമ്മേളനം; മേപ്പയ്യൂരില്‍ ശിഹാബ് തങ്ങള്‍ സ്മാരക ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ടൗണ്‍ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുറത്തിറക്കുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു.

മേപ്പയ്യൂര്‍ ടൗണില്‍ വച്ച് നടന്ന പരിപാടി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഐ.ടി. അബ്ദുള്‍സലാം അധ്യക്ഷത വഹിച്ചു. ടി.കെ. അബ്ദുറഹിമാന്‍ റിപ്പാര്‍ട്ട് അവതരിപ്പിച്ചു.

എം.എ. റസാക്ക് മാസ്റ്റര്‍, മിസ്ഹബ് കീഴരിയൂര്‍, സഹീര്‍ നല്ലളം, എ.വി. അബ്ദുല്ല, ടി.കെ.എ. ലത്തീഫ്, എം.എം. അഷ്‌റഫ്, ഫൈസല്‍ ചാവട്ട്, കെ.എം.എ. അസീസ്, കെ. ലബീബ് അഷ്‌റഫ്, എം.കെ. ഫസലുറഹ്മാന്‍, ഷര്‍മിന കോമത്ത്, മുഹമ്മദ് ചാവട്ട്, നിസാര്‍ മേപ്പയ്യൂര്‍, ഫൈസല്‍ മൈക്കുളം, ഹുസൈന്‍ കമ്മന, വി.പി. ജാഫര്‍, അഷറഫ് കൊല്ലിയില്‍ എന്നിവര്‍ സംസാരിച്ചു.