‘ബി.ജെ.പിയുടെ കൗണ്ട് ഡൗൺ ആരംഭിച്ചു, കർണ്ണാടക തെരഞ്ഞെടുപ്പ് ഫലം മതേതര ഭാരതത്തിന് പ്രതീക്ഷ’; കൊയിലാണ്ടിയിൽ മുസ്ലിം ലീഗ് കൗൺസിൽ യോഗം


കൊയിലാണ്ടി: ദക്ഷിണേന്ത്യയിൽ ഫാസിസ്റ്റുകളെ തൂത്തറിഞ്ഞ തെരഞ്ഞെടുപ്പ് ഫലം മതേതര ഭാരതത്തിന് പ്രതീക്ഷ നല്കുന്നതാണെന്നും ബി.ജെ.പി.യുടെ കൗണ്ട് ഡൗൺ ആരംഭിച്ചുവെന്നും ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം.എ.റസാഖ് മാസ്റ്റർ. കൊയിലാണ്ടി സി.എച്ച് ഓഡിറ്റോറിയത്തിൽ നടന്ന കൊയിലാണ്ടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയാരുന്നു അദേഹം.

പ്രസിഡന്റ് വി.പി.ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. സംഘടനാ രംഗത്ത് ജില്ലയിൽ നടപ്പിലാക്കുന്ന കർമ്മ പരിപാടികൾ ജില്ലാ ജനറൽ സെക്രട്ടറി ടി.ടി.ഇസ്മായിൽ വിശദീകരിച്ചു.

ജില്ലാ ഭാരവാഹികളായ അഹ്മദ് പുന്നക്കൽ, എസ്.പി.കുഞ്ഞമ്മദ്, വി.കെ.സി.ഉമ്മർ മൗലവി, സി.പി.അസീസ് മാസ്റ്റർ, കൊയിലാണ്ടി മണ്ഡലം നീരീക്ഷകൻ എ.പി.മജീദ് മാസ്റ്റർ എന്നിവരും റഷീദ് വെങ്ങളം, പി.വി.അസീസ്, ഇമ്പിച്ചി മമ്മു ഹാജി എന്നിവർ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളെ നിയോജക മണ്ഡലം ഭാരവാഹികളായ എൻ.പി.മുഹമ്മദ് ഹാജി, അലി കൊയിലാണ്ടി, ടി.അഷ്റഫ്, കല്ലിൽ ഇമ്പിച്ചി, അഹ്മ്മദ് ഹാജി, പി.വി.അഹ്മ്മദ്, എ.പി.റസാഖ്, മുതുകുനി മുഹമ്മദലി എന്നിവർ ഷാൾ അണിയിച്ചു സ്വീകരിച്ചു.

മാപ്പിള കലാ അവാർഡ് ജേതാവ് ലത്തിഫ് കവലാടിന് വി.പി.ഇബ്രാഹിം കുട്ടി ഉപഹാര സമർപ്പണം നടത്തി. മണ്ഡലത്തിലെ മികച്ച ഐ.ടി. കോർഡിനേറ്ററായ പി.വി. ജലീൽതിക്കോടിക്ക് ടി.ടി.ഇസ്മായിൽ ഉപഹാരം നല്കി. സി.എച്ച് സെന്റർ വിഭവ സമാഹരണത്തിൽ ഏറ്റവും കൂടുതൽ തുക സ്വരൂപിച്ച പയ്യോളി, കൊയിലാണ്ടി മുൻസിപ്പാലിറ്റികൾക്കും മൂടാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റികൾക്കുള്ള ഉപഹാരങ്ങൾ എം.എ.റസാഖ് മാസ്റ്റർ, ടി.ടി.ഇസ്മായിൽ, അഹ്മദ് പുന്നക്കൽ എന്നിവർ നൽകി.

കൊയിലാണ്ടി മണ്ഡലത്തിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്ക് കൗൺസിൽ അംഗീകാരം നൽകി. മണ്ഡലം കൗൺസിൽ അംഗങ്ങൾക്ക് പുറമെ പഞ്ചായത്ത്, മുൻസിപ്പൽ ഭാരവാഹികളും പോഷക സംഘാടനാ ഭാരവാഹികളും മീറ്റിൽ സംബന്ധിച്ചു. സെക്രട്ടറി പി.വി.അഹ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി സി.ഹനീഫ മാസ്റ്റർ സ്വാഗതവും ട്രഷറർ മഠത്തിൽ അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.