തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധം; കൊയിലാണ്ടി നഗരസഭയുടെ മുന്നിൽ യു.ഡി.എഫ് കൗൺസിലർമാരുടെ ധർണ്ണ


കൊയിലാണ്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടികുറയ്ക്കുകയും, ഫണ്ട് പിടിച്ചു വെക്കുകയും ചെയ്ത പിണറായി വിജയൻ സർക്കാറിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടി നഗരസഭയ്ക്കു മുന്നിൽ യു.ഡി.എഫ് കൗൺസിലർമാർ ധർണ്ണ നടത്തി. ധർണ്ണ കെ.പി.സി.സി അംഗം പി.രത്നവല്ലി ഉദ്ഘാടനം ചെയ്തു.

കൗൺസിൽ പാർട്ടി ലീഡർ വി.പി.ഇബ്രാഹിം കുട്ടി അധ്യക്ഷനായി. മനോജ് പയറ്റുവളപ്പിൽ, എ.അസീസ്, വത്സരാജ് കേളോത്ത്, കെ.എം.നജീബ്, രജീഷ് വെങ്ങളത്തു കണ്ടി, പി.ജമാൽ, വി.വി.ഫക്രുദ്ധീൻ, പി.പി.ഫാസിൽ, ദൃശ്യ, കെ.ടി.വി.റഹ്മത്ത്, അരീക്കൽ ഷീബ, ഷൈലജ, ജിഷ പുതിയേടത്ത്, കെ.എം.സുമതി എന്നിവർ സംസാരിച്ചു.