Tag: Muslim League

Total 32 Posts

ലീഗ് നേതൃത്വമുള്ള നാദാപുരം അര്‍ബന്‍ ബാങ്കില്‍ വിവാദമായി ബി.ജെ.പി പ്രവര്‍ത്തകന്‍റെ നിയമനം; ഭരണസമിതിക്കെതിരെ പ്രമേയവുമായി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി

കോഴിക്കോട്: മുസ്ലിം ലീഗ് നെതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നാദാപുരം അര്‍ബന്‍ ബാങ്കില്‍ ബി.ജെ.പി പ്രവര്‍ത്തകന് നിയമനം നല്‍കിയ സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കി. സെക്യൂരിറ്റി കം പ്യൂണ്‍ തസ്തികയിലാണ് വിവാദ നിയമനം നടന്നത്. പ്രസ്തുത നിയമന തീരുമാനത്തില്‍ നിന്ന് ബാങ്ക് ഭരണസമിതി പിന്മാറണമെന്ന് ലീഗ് നേതൃത്വത്തിനോട് ആവശ്യപ്പെടുന്ന പ്രമേയം യോഗം ഐക്യകണ്‌ഠേനയാണ് പാസാക്കിയത്.

കീഴൂർ മടിയാരി അബ്ദുള്ള ഹാജി അന്തരിച്ചു

കൊയിലാണ്ടി: കീഴൂരില മടിയാരി അബ്ദുള്ള ഹാജി അന്തരിച്ചു. എൺപത്തിയാറ് വയസായിരുന്നു. മുൻകാല മുജാഹിദ് പ്രവർത്തകനും മേപ്പയ്യൂർ സലഫിയ എഡുക്കേഷൻ പ്രവർത്തക സമിതി അംഗവും മുസ്ലിം ലീഗ് പ്രവർത്തകനും കീഴൂരിലെ പൗര പ്രമുഖനുമായിരുന്നു. ഭാര്യ: തൈക്കണ്ടി ബീവി ഹജ്ജുമ്മ. മക്കൾ: അഷറഫ് മടിയാരി, മുഹമ്മദ് യൂസുഫ്, സറീന, ദിൽസത്ത്. മരുമക്കൾ: അഡ്വ. അബ്ദുൽ ഖയ്യും, സലാം നാഗത്ത്

പുളിയഞ്ചേരി കുളത്തില്‍ നിന്നും മണല്‍ വില്‍പ്പന, ആയുര്‍വേദ ഡിസ്‌പെന്‍സറിയിലേക്ക് കസേര വാങ്ങിയ സംഭവം, കണ്ടിജന്റ് ജീവനക്കാര്‍ക്ക് യൂണിഫോം വാങ്ങല്‍; കൊയിലാണ്ടി നഗരസഭ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ക്രമക്കേടുകള്‍ നടത്തിയവര്‍ക്കെതിരെ നടപടി വേണം, നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുസ്ലിം ലീഗ്

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ ക്രമക്കേടുകള്‍ നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് മാര്‍ച്ച്. 2018-19, 19-20, 20-21 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ആണ് ക്രമക്കേടുകള്‍ ഉണ്ടെന്നുള്ള പരാമര്‍ശം ഉണ്ടായത്. പരാമര്‍ശിക്കുന്ന ക്രമക്കേടുകള്‍ നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. കൊയിലാണ്ടി നഗരസഭയില്‍ അടിമുടി അഴിമതിയാണെന്നും ലക്ഷങ്ങളുടെ

ഓഡിറ്റ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി; കൊയിലാണ്ടി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് യു.ഡി.എഫ് ഇറങ്ങിപ്പോയി

കൊയിലാണ്ടി: നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. 2018-19, 2019-20, 2020-21 വര്‍ഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ട് കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് യു.ഡി.എഫ് ഇറങ്ങിപ്പോയത്. പ്രതിപക്ഷ നേതാവ് രത്‌നവല്ലി ടീച്ചറാണ് ഓഡിറ്റ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചത്. എന്നാല്‍ വിഷയം കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാന്‍

ദേശീയപാത നിറയെ കുണ്ടും കുഴിയും; നന്തിയിൽ നടുറോഡിൽ വാഴ നട്ട് എം.എസ്.എഫ് പ്രതിഷേധം

നന്തി ബസാർ: റെയിൽവേ മേൽപാലത്തിൽ രൂപപ്പെട്ട കുഴികൾ കാരണം നിരവധി വാഹനങ്ങൾ അപകടത്തിൽ പെടുന്നതിൽ മൂടാടി പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്തി ടൗണിൽ വാഴ നട്ട് പ്രതിഷേധ സമരം സംഘടിപിച്ചു. റോഡിലെ കുഴിയിൽ വാഴനട്ടാണ് പ്രതിഷേധിച്ചത്. ശരിയായ രീതിയിൽ കുഴികളടയ്ക്കാതെ ക്വാറി വെയിസ്റ്റ് കൊണ്ട് കുഴി അടച്ചത് കാരണം വാഹനങ്ങൾ പോകുമ്പോൾ പ്രദേശത്ത് പൊടിപടലം

കീഴരിയൂരിന്റെ യുവ ഡോക്ടർമാർക്ക് ആദരം; എം.ബി.ബി.എസ് വിജയകരമായി പൂർത്തീകരിച്ച നാല് പേരെ ആദരിച്ച് മുസ്ലിം ലീഗ്

കീഴരിയൂർ: എം.ബി.ബി.എസ് വിജയകരമായി പൂർത്തീകരിച്ച് ആതുരസേവന മേഖലയിലേക്ക് കടന്നു വന്ന കീഴരിയൂരിലെ നാല് യുവ ഡോക്ടർമാരെ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. ഡോ. ജെ.ആർ.അശ്വതി, ഡോ. പി.കെ.എം.ഷഹനാസ്, ഡോ. ശ്യാമിലി സാം, ഡോ. എ.മുഹമ്മദ് ആഷിക് എന്നിവരെയാണ് മുസ്ലിം ലീഗ് അനുമോദിച്ചത്. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് എസ്.പി.കുഞ്ഞമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

പാലക്കുളത്ത് മത്സ്യബന്ധനത്തിനിടെ കടലില്‍ തോണി മറിഞ്ഞ് മരിച്ച ഷിഹാബിന്റെ കുടുംബത്തിന് മുസ്ലിം ലീഗ് വീട് നിർമ്മിച്ച് നൽകും

നന്തി ബസാര്‍: പാലക്കുളത്ത് കടലില്‍ മീന്‍ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് കടലില്‍ മുങ്ങി മരിച്ച മുത്തായം കോളനിയിലെ ഷിഹാബിന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കാന്‍ മുസ്ലിം ലീഗ്. മൂടാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ബൈത്തുറഹ്മയാണ് വീട് നിര്‍മ്മിച്ച് നല്‍കാന്‍ തീരുമാനിച്ചത്. ആയിരം സ്‌ക്വയര്‍ ഫീറ്റിലാണ് വീടൊരുങ്ങുക. പതിനാറ് ലക്ഷം രൂപയോളമാണ് പ്രതീക്ഷിക്കുന്ന ചെലവ്. പലരും

അരിക്കുളത്തെ മുസ്ലിം ലീഗിന്റെ മുൻ കാല സംഘാടകരില്‍ പ്രമുഖന്‍ വി.പി.കെ അമ്മത് ഹാജി അന്തരിച്ചു

കൊയിലാണ്ടി: അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് പഴയ കാല സംഘാടകരില്‍ പ്രമുഖന്‍ വി.പി.കെ അമ്മത് ഹാജി അന്തരിച്ചു. എണ്‍പത്തൊന്ന് വയസ്സായിരുന്നു. എലങ്കമല്‍ മഹല്ല് കമ്മിറ്റി എക്സികുട്ടീവ് മെമ്പറും, വാകമോളി മദ്രസ്സത്തുല്‍ ഹിലാല്‍ കമ്മിറ്റി മുന്‍ അംഗവും, പൗരപ്രമുഖനുമായിരുന്നു. മയ്യത്ത് നിസ്‌ക്കാരം രാവിലെ 9 മണിക്ക് എലങ്കമല്‍ ജുമാ മസ്ജിദില്‍. ഭാര്യ: രാരിച്ചന്‍ കണ്ടി ആയിഷ ഹജ്ജുമ്മ.

ചേമഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ പ്രസിഡന്റ് കോയാലിക്കണ്ടി കുഞ്ഞായന്റെ ഭാര്യ കാപ്പാട് പുളിക്കൂൽ നഫീസ അന്തരിച്ചു

കാപ്പാട്: കാപ്പാട് പുളിക്കൂൽ നഫീസ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ കോയാലിക്കണ്ടി കുഞ്ഞായൻ (ചേമഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ പ്രസിഡന്റ്). മക്കൾ: മുസ്തഫ (കുവൈത്ത്), സിദ്ധീഖ് ഫറൂഖി (കുവൈത്ത്), സീനത്ത്, മുബീന. മരുമക്കൾ: വി.കെ.ഹാരിസ് പൂക്കാട് (ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ), റഫീഖ്, സറീന (കോട്ടക്കൽ), സുനൈന. സഹോദരങ്ങൾ:

അവസാനമായി ഒരുനോക്ക് കാണാനായി എത്തിയത് നൂറുകണക്കിന് ആളുകള്‍; മുസ്ലിം ലീഗ് നേതാവ് ഇ.സി.ഷിഹാബിന് കണ്ണീരോടെ വിട നല്‍കി ജന്മനാട്

ഉള്ളിയേരി: കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഉള്ളിയേരിയിലെ മുസ്ലിം ലീഗ് പ്രാദേശിക നേതാവ് ഇ.സി.ഷിഹാബിന്റെ മൃതദേഹം ഖബറടക്കി. ശനിയാഴ്ച രാത്രി ഏറെ വൈകിയാണ് ഖബറടക്കം നടന്നത്. തെരുവത്ത് കടവിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം അദ്ദേഹത്തിന്റെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ കുടുംബത്തെ കാണിച്ച ശേഷമാണ് പള്ളിയിലേക്ക് കൊണ്ടുപോയത്. തെരുവത്ത് കടവ് പള്ളിയിലും കിഴുക്കോട് ജുമാഅത്ത്