അരിക്കുളത്തെ മുസ്ലിം ലീഗിന്റെ മുൻ കാല സംഘാടകരില്‍ പ്രമുഖന്‍ വി.പി.കെ അമ്മത് ഹാജി അന്തരിച്ചു


കൊയിലാണ്ടി: അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് പഴയ കാല സംഘാടകരില്‍ പ്രമുഖന്‍ വി.പി.കെ അമ്മത് ഹാജി അന്തരിച്ചു. എണ്‍പത്തൊന്ന് വയസ്സായിരുന്നു. എലങ്കമല്‍ മഹല്ല് കമ്മിറ്റി എക്സികുട്ടീവ് മെമ്പറും, വാകമോളി മദ്രസ്സത്തുല്‍ ഹിലാല്‍ കമ്മിറ്റി മുന്‍ അംഗവും, പൗരപ്രമുഖനുമായിരുന്നു. മയ്യത്ത് നിസ്‌ക്കാരം രാവിലെ 9 മണിക്ക് എലങ്കമല്‍ ജുമാ മസ്ജിദില്‍.

ഭാര്യ: രാരിച്ചന്‍ കണ്ടി ആയിഷ ഹജ്ജുമ്മ. മക്കള്‍: വി.പി.കെ ലത്തീഫ് (വാകമോളി ശാഖാ മുസ്ലിംലീഗ് പ്രസിഡണ്ട്), റസിയ. മരുമക്കള്‍: അമ്മത് നമ്പൂരികണ്ടി(അരിക്കുളം), സറീന അണ്ടിച്ചേരി(കീഴരിയൂര്‍).

സഹോദരങ്ങള്‍: പി.വി.കെ കുഞ്ഞായി, വി.പി.കെ ബീരാന്‍, ബീവി ഹജ്ജുമ്മ, ഫാത്തിമ, പരേതരായ വി.പി.കെ ഇമ്പിച്ചിമൊയ്തിഹാജി, നഫീസ.