കീഴരിയൂരിന്റെ യുവ ഡോക്ടർമാർക്ക് ആദരം; എം.ബി.ബി.എസ് വിജയകരമായി പൂർത്തീകരിച്ച നാല് പേരെ ആദരിച്ച് മുസ്ലിം ലീഗ്


കീഴരിയൂർ: എം.ബി.ബി.എസ് വിജയകരമായി പൂർത്തീകരിച്ച് ആതുരസേവന മേഖലയിലേക്ക് കടന്നു വന്ന കീഴരിയൂരിലെ നാല് യുവ ഡോക്ടർമാരെ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. ഡോ. ജെ.ആർ.അശ്വതി, ഡോ. പി.കെ.എം.ഷഹനാസ്, ഡോ. ശ്യാമിലി സാം, ഡോ. എ.മുഹമ്മദ് ആഷിക് എന്നിവരെയാണ് മുസ്ലിം ലീഗ് അനുമോദിച്ചത്.

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് എസ്.പി.കുഞ്ഞമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് ടി.യു.സൈനുദ്ദീൻ അധ്യക്ഷനായി.

നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ആർ.കെ.മുനീർ, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി നൗഷാദ് കുന്നുമ്മൽ, ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് ചുക്കോത്ത് ബാലനായർ, യുത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ, ഗ്രാമപഞ്ചായത്ത് അംഗം കുറ്റ്യായത്തിൽ ഗോപാലൻ, ഡി.എ.പി.എൽ ജില്ലാ ജനറൽ സെക്രട്ടറി അസിസ് നമ്പ്രത്തുക്കര, സത്താർ കീഴരിയൂർ, ടി.കുട്ട്യാലി, ടി.എ.സലാം, മൊയ്തീൻ റാഹിലാസ്, അൻസിൽ കീഴരിയൂർ, എ.മൊയ്തീൻ സാബിറ നടുക്കണ്ടി, ഡോ. ജെ.ആർ.അശ്വതി, ഡോ. പി.കെ.എം.ഷഹനാസ് എന്നിവർ പ്രസംഗിച്ചു.


ചിത്രം: കീഴരിയൂരിൽ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി നാലു യുവ ഡോക്ടർമാരെ ആദരിക്കുന്ന ചടങ്ങ് ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് എസ്.പി.കുഞ്ഞമ്മദ് ഡോ.ജെ.ആർ അശ്വതിക്ക് മൊമൻ്റൊ നൽകി ഉദ്ഘാടനം ചെയ്യുന്നു.