Tag: #Keezhariyoor

Total 21 Posts

കീഴരിയൂര്‍ എടക്കാടി മീത്തല്‍ ചിരുത കുട്ടി അന്തരിച്ചു

കീഴരിയൂര്‍: എടക്കാടി മീത്തല്‍ ചിരുതക്കുട്ടി അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: ബാബു, അജി, ശോഭ. മരുമക്കള്‍: പ്രസന്ന, ശ്രീജ, സുരേഷ് തരിയോട്.    

നവരാത്രി മഹോത്സവം; വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ച് നെല്ല്യാടി നാഗകാളി ക്ഷേത്രം

കീഴരിയൂര്‍: ഈ വര്‍ഷത്തെ നവരാത്രി മഹോത്സവം ഗംഭീരമാക്കി നെല്ല്യാടി നാഗകാളി ക്ഷേത്രം. നവരാത്രി പൂജകള്‍, പഞ്ചാരിമേളം എന്നീ വിവിധ കലാപരിപാടികളോടെയാണ് നവരാത്രി ആഘോഷിക്കുന്നത്. ഗ്രന്ഥം വെപ്പ്, അരിയിലെഴുത്ത്, വാഹന പൂജ, ആയുധ പൂജ, ത്രികാല പൂജ എന്നീ പൂജകളാണ് നവരാത്രിയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിട്ടുളളത്. കൂടാതെ മഹാനവമി ദിനത്തില്‍ ബ്രഹ്‌മ ദേവാ കലാസമിതിയിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന പഞ്ചാരിമേളവും അരങ്ങേറുന്നു.

കര്‍ഷക കോണ്‍ഗ്രസ് നേതാവ് കൈപ്പറത്ത് കണ്ണന്റെ അഞ്ചാം ചരമവാര്‍ഷികം ആചരിച്ച് കീഴരിയൂര്‍ കോണ്‍ഗ്രസ് കമ്മിറ്റി

കീഴരിയൂര്‍: അന്തരിച്ച പ്രമുഖ കര്‍ഷക കോണ്‍ഗ്രസ് നേതാവ് കൈപ്പറത്ത് കണ്ണന്റെ അഞ്ചാം ചരമവാര്‍ഷികം ആചരിച്ച് കീഴരിയൂര്‍ കോണ്‍ഗ്രസ് കമ്മിറ്റി.keezhae മുപ്പത് വര്‍ഷത്തോളം കീഴരിയൂര്‍ സഹകരണ ബേങ്ക് പ്രസിഡണ്ട് ആയി പ്രവര്‍ത്തിച്ച് വ്യക്തിയാണ് കണ്ണന്‍. അനുശോചന യോഗം മേപ്പയ്യൂര്‍ ബ്‌ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്  രാമചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എടക്കുളം കണ്ടി ദാസന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍

കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ തെരുവുനായ ശല്യം രൂക്ഷം

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ തെരുവു നായ ശല്യം രൂക്ഷം. പുലര്‍ച്ചെ എത്തുന്ന യാത്രക്കാര്‍ക്കു നേരെയാണ് തെരുവുനായകള്‍ കുരച്ചുചാടുന്നത്. പകല്‍ സമയങ്ങളില്‍ ഉപദ്രവം ഇല്ലെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ അപരിചിതരായ ആളുകള്‍ക്ക് നേരെയാണ് ആക്രമണം കൂടുതല്‍. റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമിലെ ഇരിപ്പിടത്തിന്റെ അടുത്താണ് കൂടുതലും നായകളെ കാണുന്നത്. പുലര്‍ച്ച നേരങ്ങളില്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകുവാന്‍ തന്നെ

കീഴരിയൂര്‍ ജനതയ്ക്ക് അറിവിന്റെ വെളിച്ചമായി വള്ളത്തോള്‍ സ്മാരക വായനശാല; ഇനി കൂടുതല്‍ സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തില്‍

കൊയിലാണ്ടി: 65 വര്‍ഷത്തിലേറെയായി കീഴരിയൂര്‍ ജനതയ്ക്ക് അറിവിന്റെ വെളിച്ചമായി നിലകൊണ്ട വളളത്തോള്‍ സ്മാരക വായനശാലയ്ക്ക് പുതിയ കെട്ടിടമായി. എം.എല്‍.എമാരായിരുന്ന പി.വിശ്വന്‍ ,കെ.കുഞ്ഞുമുഹമ്മദ് എന്നിവരുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചാണ് നിലവില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. 1958 മാര്‍ച്ചിലാണ് കീഴരിയൂര്‍ പഞ്ചായത്തിനു സമീപം വായനശാല ആരംഭിച്ചത്. 65 വര്‍ഷത്തെ പാരമ്പര്യമുളള ഗ്രന്ഥാലയം ഒരുസംഘം ചെറുപ്പക്കാരുടെ കൂട്ടായ്മയില്‍ അക്ഷരപ്പുര പിറവിയെടുക്കുകയായിരുന്നു.

”മുന്നൂറ്റാ, മുന്നൂറ്റാ…’ വിളിയ്ക്ക് പിന്നാലെ വില്‍ക്കളിയുടെ അകമ്പടിയോടെ മുന്നൂറ്റനെത്തി, തിറയാട്ടത്തിനുശേഷം ആനയെ ആവശ്യപ്പെട്ടു; അവിസ്മരണീയ കാഴ്ചയായി എളമ്പിലാട്ട് ക്ഷേത്രത്തിലെ ആന പിടുത്തം

മേപ്പയൂര്‍: കീഴരിയൂര്‍ എളമ്പിലാട്ട് ക്ഷേത്രോത്സവത്തിന്റെ മുഖ്യ ചടങ്ങായ ആന പിടുത്തം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. രാത്രിയില്‍ പടിക്കല്‍ എഴുന്നള്ളിപ്പിനുശേഷം ക്ഷേത്ര ഊരാള കുടുംബത്തിലെ മുതിര്‍ന്ന അംഗം തറോല്‍ കൃഷ്ണന്‍ അടിയോടിയാണ് ഉച്ചത്തില്‍ ആന പിടുത്ത ചടങ്ങിന്റെ തുടക്കമെന്നോണം ‘മുന്നൂറ്റാ, മുന്നൂറ്റാ…….. ‘ എന്നു വിളിച്ചത്. തുടര്‍ന്ന് തിറക്കായി പരദേവത പുറപ്പെട്ടു. ആയോധനകലയില്‍ പ്രാവീണ്യം നേടിയ വേട്ടുവ

പുതിയ ‘ഡ്രൈവിങ് സീറ്റി’ൽ അസോസിയേഷൻ; കൊയിലാണ്ടിയിലെ ഡ്രൈവിങ് സ്കൂളുകളുടെ കൂട്ടായ്മയ്ക്ക് ഇനി പുതിയ ഓഫീസ് കെട്ടിടം

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഡ്രൈവിങ് സ്കൂളുകളുടെ അസോസിയേഷന് ഇനി പുതിയ ഓഫീസ്. പുതിയ ഓഫീസ് കെട്ടിടം കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സുധീർ എം, സൗമിനി മോഹൻദാസ്, ഹനീഷ് ദാസ് എം.എസ്, സുധാകരൻ കരിബക്കൾ, രവീന്ദ്രൻ എം.എം, എ.സജീവൻ, കെ.ടി.രാഘവൻ, എടത്തിൽ ശിവൻ, ശബരിനാഥ്, കാർത്തികേയൻ എന്നിവർ ആശംസകൾ നേർന്നു.

കീഴരിയൂര്‍ നാറാണത്ത് താമസിക്കും കുട്ടിപ്പറമ്പില്‍ കുഞ്ഞയിശ അന്തരിച്ചു

കീഴരിയൂര്‍: കീഴരിയൂര്‍ പരേതനായ പള്ളിക്കല്‍ മീത്തല്‍ ഹസ്സന്‍ കുട്ടിയുടെ ഭാര്യ നാറാണത്ത് താമസിക്കും കുട്ടിപ്പറമ്പില്‍ കുഞ്ഞയിശ അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു. മകന്‍: അഷറഫ്, മരുമകള്‍: ഷമീറ കീഴ്പയ്യൂര്‍. സഹോദരങ്ങള്‍: കുഞ്ഞാമിന വാല്യക്കോട്, സൈനബ കീഴരിയൂര്‍, അബ്ദുറഹിമാന്‍ പയ്യോളി (ബഹറൈന്‍), പരേതരായ മറിയം , കുഞ്ഞമ്മദ്, ഇബ്രാഹിം, നഫീസ .

വായിച്ച് വിജയിച്ചവർക്ക് ആദരം; കീഴരിയൂർ പുലരി വായനശാല നടത്തിയ വായനാ മത്സരത്തിലെ വിജയികൾക്ക് അനുമോദനം

കീഴരിയൂർ: കീഴരിയൂരിലെ പുലരി വായനശാല നടത്തിയ വായനാ മത്സരത്തിൽ വിജയികളായവരെ അനുമോദിച്ചു. മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവർക്കും പ്രാദേശികമായി വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവരെയുമാണ് അനുമോദിച്ചത്. കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിർമ്മല ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ഇ.എം.മനോജ് അധ്യക്ഷനായി. ശിവൻ കെ.എം സ്വാഗതവും നാരായണൻ വി.കെ നന്ദിയും പറഞ്ഞു.

ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ വീരമൃത്യുവരിച്ച സേനാംഗങ്ങളുടെ സ്മരണ പുതുക്കി പൊലീസ്; കീഴരിയൂരിലെ പൊലീസ് ആസ്ഥാനത്ത് സ്മൃതിദിന പരേഡ്

കീഴരിയൂര്‍: ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ വീരമൃത്യു വരിച്ച സേനാംഗങ്ങളുടെ സ്മരണ പുതുക്കി പോലീസ്. സ്മൃതി ദിനത്തില്‍ കോഴിക്കോട് റൂറല്‍ ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ സ്മൃതിദിന പരേഡും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. കീഴരിയൂര്‍ പോലീസ് ആസ്ഥാനത്ത് പരേഡ് ഗ്രൗണ്ടില്‍ നടന്ന സ്മൃതിദിന പരേഡില്‍ ജില്ലാ പോലീസ് മേധാവി ആര്‍.കറുപ്പ് സാമി ഐ.പി.എസ് സ്മൃതി മണ്ഡപത്തില്‍ പുഷപ്പചക്രം സമര്‍പ്പിച്ചു. ശേഷം