നവരാത്രി മഹോത്സവം; വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ച് നെല്ല്യാടി നാഗകാളി ക്ഷേത്രം


കീഴരിയൂര്‍: ഈ വര്‍ഷത്തെ നവരാത്രി മഹോത്സവം ഗംഭീരമാക്കി നെല്ല്യാടി നാഗകാളി ക്ഷേത്രം. നവരാത്രി പൂജകള്‍, പഞ്ചാരിമേളം എന്നീ വിവിധ കലാപരിപാടികളോടെയാണ് നവരാത്രി ആഘോഷിക്കുന്നത്.

ഗ്രന്ഥം വെപ്പ്, അരിയിലെഴുത്ത്, വാഹന പൂജ, ആയുധ പൂജ, ത്രികാല പൂജ എന്നീ പൂജകളാണ് നവരാത്രിയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിട്ടുളളത്. കൂടാതെ മഹാനവമി ദിനത്തില്‍ ബ്രഹ്‌മ ദേവാ കലാസമിതിയിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന പഞ്ചാരിമേളവും അരങ്ങേറുന്നു.

ക്ഷേത്രം മേല്‍ ശാന്തി കാവും വട്ടം ശാന്തന്‍ ക്ഷേത്ര ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കും.