കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ തെരുവുനായ ശല്യം രൂക്ഷം


കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ തെരുവു നായ ശല്യം രൂക്ഷം. പുലര്‍ച്ചെ എത്തുന്ന യാത്രക്കാര്‍ക്കു നേരെയാണ് തെരുവുനായകള്‍ കുരച്ചുചാടുന്നത്.

പകല്‍ സമയങ്ങളില്‍ ഉപദ്രവം ഇല്ലെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ അപരിചിതരായ ആളുകള്‍ക്ക് നേരെയാണ് ആക്രമണം കൂടുതല്‍. റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമിലെ ഇരിപ്പിടത്തിന്റെ അടുത്താണ് കൂടുതലും നായകളെ കാണുന്നത്. പുലര്‍ച്ച നേരങ്ങളില്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകുവാന്‍ തന്നെ പേടിയാണെന്ന് യാത്രക്കാര്‍ പറയുന്നു. എത്രയും പെട്ടെന്ന് തന്നെ അധികൃതര്‍ പരിഹാരം കണ്ടെത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

വീഡിയോ കാണാം: