വയോജന കൂട്ടായ്മയ്ക്ക് ഒരു വര്‍ഷത്തിന്റെ ചെറുപ്പം; പൊയില്‍ക്കാവിലെ ‘വന്ദനം’ വയോജന അയല്‍ക്കൂട്ടത്തിന്റെ ഒന്നാം വാര്‍ഷികം


പൊയില്‍ക്കാവ്: വന്ദനം വയോജന അയല്‍ക്കൂട്ടത്തിന്റെ ഒന്നാം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു. പരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത സിനിമാ-സീരിയല്‍ നടന്‍ ബാബു (ചന്തു) ഉദ്ഘാടനം ചെയ്തു. അയല്‍ക്കൂട്ടം പ്രസിഡന്റ് ലീല ടീച്ചര്‍ അധ്യക്ഷയായി.

ചടങ്ങില്‍ ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലെ മുതിര്‍ന്ന അംഗമായ ചോയിച്ചിയമ്മയെ പൊന്നാട അണിയിച്ച് ആദരിച്ചു. സി.വി.ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

വാര്‍ഡ് മെമ്പര്‍ ബേബി സുന്ദര്‍രാജ്, മുന്‍ അധ്യാപകനായ കെ.ടി.രാധാകൃഷ്ണന്‍ മാസ്റ്റര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഷാനി പി.കെ, സി.ഡി.എസ് പ്രിനീത, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ശീതള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കുടുംബശ്രീ, പഞ്ചായത്ത് ഭാരവാഹികള്‍, അയല്‍ക്കൂട്ടം അംഗങ്ങള്‍, നാട്ടുകാര്‍ തുടങ്ങി നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.