വായിച്ച് വിജയിച്ചവർക്ക് ആദരം; കീഴരിയൂർ പുലരി വായനശാല നടത്തിയ വായനാ മത്സരത്തിലെ വിജയികൾക്ക് അനുമോദനം


കീഴരിയൂർ: കീഴരിയൂരിലെ പുലരി വായനശാല നടത്തിയ വായനാ മത്സരത്തിൽ വിജയികളായവരെ അനുമോദിച്ചു. മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവർക്കും പ്രാദേശികമായി വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവരെയുമാണ് അനുമോദിച്ചത്.

കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിർമ്മല ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ഇ.എം.മനോജ് അധ്യക്ഷനായി. ശിവൻ കെ.എം സ്വാഗതവും നാരായണൻ വി.കെ നന്ദിയും പറഞ്ഞു.

ചിത്രങ്ങൾ കാണാം: