Tag: BJP
‘ബി.ജെ.പിയുടെ കൗണ്ട് ഡൗൺ ആരംഭിച്ചു, കർണ്ണാടക തെരഞ്ഞെടുപ്പ് ഫലം മതേതര ഭാരതത്തിന് പ്രതീക്ഷ’; കൊയിലാണ്ടിയിൽ മുസ്ലിം ലീഗ് കൗൺസിൽ യോഗം
കൊയിലാണ്ടി: ദക്ഷിണേന്ത്യയിൽ ഫാസിസ്റ്റുകളെ തൂത്തറിഞ്ഞ തെരഞ്ഞെടുപ്പ് ഫലം മതേതര ഭാരതത്തിന് പ്രതീക്ഷ നല്കുന്നതാണെന്നും ബി.ജെ.പി.യുടെ കൗണ്ട് ഡൗൺ ആരംഭിച്ചുവെന്നും ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം.എ.റസാഖ് മാസ്റ്റർ. കൊയിലാണ്ടി സി.എച്ച് ഓഡിറ്റോറിയത്തിൽ നടന്ന കൊയിലാണ്ടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയാരുന്നു അദേഹം. പ്രസിഡന്റ് വി.പി.ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. സംഘടനാ
കൊയിലാണ്ടി വിരുന്നുകണ്ടി സുരേശൻ അന്തരിച്ചു
കൊയിലാണ്ടി: വിരുന്നുകണ്ടി വി.കെ.സുരേശൻ അന്തരിച്ചു. അൻപത്തിയേഴ് വയസായിരുന്നു. മാസങ്ങളായി കരൾസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. കൊയിലാണ്ടി നഗരസഭാ ബി.ജെ.പി കൗൺസിലർ വി.കെ.സുധാകരന്റെ സഹോദരനാണ്. ഭാര്യ: ഷീബ. മക്കൾ: സ്നേഹ, ശ്വേത, സ്വാതി. സഹോദരങ്ങൾ: രഘുനാഥൻ, ദാസൻ വി.കെ, രാമൻ വി.കെ, സുധാകരൻ വി.കെ.
‘എനിക്ക് 82 വയസായി, ഇനി എത്രനാള്‍ ജീവിക്കും എന്ന് അറിയില്ല, മരിക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിട്ടാകും’; മകന്‍ അനില്‍ ആന്റണിയെ തള്ളി വികാരാധീനനായി എ.കെ.ആന്റണി
തിരുവനന്തപുരം: അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നതിനെ കുറിച്ച് പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. ബി.ജെ.പിയില്‍ ചേരാനുള്ള അനിലിന്റെ തീരുമാനം തനിക്ക് ഏറെ വേദനയുണ്ടാക്കിയെന്നും അനിലിന്റെ തീരുമാനം തികച്ചും തെറ്റായ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എ.കെ.ആന്റണി. മകന്റെ ബി.ജെ.പി പ്രവേശനത്തെ കുറിച്ച് തന്റെ നിലപാട് വിശദീകരിച്ച അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ മറ്റ്
വ്യാപക പ്രതിഷേധം; ത്രിപുരയിൽ ജനനേതാക്കളെ ആക്രമിച്ച് ബി.ജെ.പി, പ്രതിഷേധവുമായി കൊയിലാണ്ടിയിലെ സി.പി.എം പ്രവർത്തകരും
കൊയിലാണ്ടി: ത്രിപുര സന്ദർശിച്ച ജനപ്രതിനിധികളെ ബി.ജെ.പി. പ്രവർത്തകർ അക്രമിച്ചതിൽ പ്രതിഷേധിച്ച് കൊയിലാണ്ടി നഗരത്തിൽ സി.പി.എം. പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ജില്ലാ സെക്രട്ടറിയേറ്റംഗം കെ.കെ. മൂഹമ്മദ്, ജില്ലാ കമ്മറ്റി അംഗങ്ങളായ പി.വിശ്വൻ, കെ.ദാസൻ, ഏരിയാ സെകട്ടറി ടി.കെ.ചന്ദ്രൻ, കെ.ഷിജു, സി.അശ്വനി ദേവ്, എന്നിവർ നേതൃത്യം നൽകി. ത്രിപുരാ സന്ദർശനം നടത്തിയ എളമരം കരിം എം.പി
‘നീതിപൂർവ്വമായ തെരഞ്ഞെടുപ്പ് നടത്തുക’; ത്രിപുര തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന ബി.ജെ.പി നീക്കങ്ങൾക്കെതിരെ കൊയിലാണ്ടിയിൽ സി.പി.എം ധർണ്ണ
കൊയിലാണ്ടി: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന ബി.ജെ.പി നീക്കങ്ങൾക്കെതിരെ സി.പി.എം കൊയിലാണ്ടിയിൽ ധർണ്ണ നടത്തി. സി.പി.എം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ ബസ് സ്റ്റാന്റിലാണ് പ്രതിഷേധ ധർണ്ണ നടന്നത്. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ.മുകുന്ദൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി.കെ.ചന്ദ്രൻ മാസ്റ്റർ അധ്യക്ഷനായി. ജില്ലാ കമ്മറ്റി അംഗം പി.വിശ്വൻ മാസ്റ്റർ,
തന്നെ പൊതുജന മധ്യത്തിലും പാര്‍ട്ടി പ്രവര്‍ത്തകരിലും അവമതിപ്പുണ്ടാക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ ഒരു വിഭാഗം ബോധപൂര്‍വ്വം ശ്രമിക്കുന്നു; എന്നും പ്രവര്‍ത്തകരാണ് തന്റെ ശക്തി, അവരോടപ്പം സാധാരണ പ്രവര്‍ത്തകനായി നാളെയും ഞാനുണ്ടാവും: രാജിവെക്കാനിടയായ സാഹചര്യം വിശദമാക്കി കെ.കെ. രജീഷ്
പേരാമ്പ്ര: നീണ്ട മുപ്പത് വര്‍ഷക്കാലത്തെ സംഘടന ചുമതകള്‍ വഹിച്ച് ഇപ്പോള്‍ നിലവിലുളള ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് സ്ഥാനം താന്‍ രാജിവയ്ക്കുകയാണെന്നും തന്നെ പൊതുജന മധ്യത്തിലും പാര്‍ട്ടി പ്രവര്‍ത്തകരിലും അവമതിപ്പുണ്ടാക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ ഒരു വിഭാഗം ബോധപൂര്‍വ്വം ശ്രമിക്കുന്നതിനാലാണ് രാജി വയ്ക്കുന്നതെന്നും കെ.കെ. രജീഷ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. രാജിക്കത്ത് ജില്ല പ്രസിഡന്റിന് കൈമാറിയ
പെട്രോള്‍ പമ്പ് ഉടമയില്‍ നിന്ന് കോഴ വാങ്ങിയെന്ന ആരോപണവും പാര്‍ട്ടിക്കുള്ളിലെ കലഹവും: ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷ് രാജിവെച്ചു
പേരാമ്പ്ര: ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷ് രാജിവെച്ചു. രാജിക്കത്ത് ജില്ല പ്രസിഡന്റിന് കൈമാറിയതായി അദ്ദേഹം അറിയിച്ചു. പാര്‍ട്ടിക്കുള്ളിലെ കലഹവും പ്രസിഡന്റായിരുന്ന രജീഷിനെരിരെയുണ്ടായ കോഴ വിവാദവും ഇതേ തുടര്‍ന്നുണ്ടായ വ്യക്തിഹത്യയുമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന. പേരാമ്പ്രയിലെ പെട്രേള്‍ പമ്പുടമയില്‍ നിന്നും കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളും വിമര്‍ശനങ്ങലും ഉയര്‍ന്നു വന്നിരുന്നു. പെട്രോള്‍ പമ്പുടമയില്‍നിന്ന്
മുചുകുന്നിൽ ബി.ജെ.പി നേതാവിന്റെ ബൈക്ക് കത്തിച്ച സംഭവം; പ്രതിചേർത്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ആറു വർഷത്തിന് ശേഷം വെറുതെവിട്ട് കോടതി
കൊയിലാണ്ടി: മുചുകുന്നിലെ ബി.ജെ.പി നേതാവിന്റെ ബെെക്ക് കത്തിച്ച കേസിൽ മൂന്ന് ഡി.വെെ.എഫ്.ഐ പ്രവർത്തകരെ വെറുതെവിട്ട് കോഴിക്കോട് ജില്ലാ കോടതി. നെല്ലിമഠത്തിൽ ബാലകൃഷ്ണന്റെ ബെെക്ക് കത്തിച്ച കേസിലാണ് മുചുകുന്ന് സ്വദേശികളായ വിഷ്ണു, അഭി, ബജിൻ എന്നിവരെ കോടതി വെറുതെ വിട്ടത്. 2016 ലാണ് കേസിന് ആസ്പദമായ സംഭവം. വീടിന്റെ മുൻപിൽ നിർത്തിയിട്ടിരുന്ന ബാലകൃഷ്ണന്റെ ബെെക്കിന് അർദ്ധരാത്രിയിൽ ആരോ
ബി.ജെ.പി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍കെതിരെ പ്രതിഷേധം: ചെങ്ങോട്ടുകാവില്‍ കേന്ദ്ര വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിച്ചു
ചെങ്ങോട്ടുകാവ്: ബി.ജെ.പി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍കെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. കേരള വികസനത്തെയും ക്ഷേമ പ്രവര്‍ത്തനങ്ങളെയും അടിമറിക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍കെതിരെയാണ് ചെങ്ങോട്ടുകാവ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അരങ്ങാടത്ത് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം കെ. ദാസന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി അംഗം എ. സോമശേഖരന്‍ സ്വാഗതവും എം.പി.
റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം വേണം; കൊയിലാണ്ടി ഐടിഐ- അണേല കടവ് റോഡിൽ വാഴ നട്ട് പ്രതിഷേധിച്ച് ബിജെപി
കൊയിലാണ്ടി: കൊയിലാണ്ടി ഐടിഐ- അണേല കടവ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി 108 ബൂത്ത് കമ്മിറ്റി ഐടിഐ ബസ്സ് സ്റ്റോപ്പിന് സമീപം വാഴ നട്ട് പ്രതിഷേധിച്ചു. പ്രതിഷേധധർണ്ണ ബി ജെ പി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്സ് ആർ ജയ്കിഷ് ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ അഴിമതിയും സ്വജനപക്ഷപാദവും കാരണം വികസനം വഴിമുട്ടുകയാണ്. കൊയിലാണ്ടി മുൻസിപ്പാലിറ്റിയും