പേരാമ്പ്ര എടവരാട് പയ്യോളിക്കുന്നിൽ തെരുവുനായ്ക്കളുടെ പരാക്രമം; കൊന്നൊടുക്കിയത് 25 കോഴികളെയും മണിത്താറാവിനെയും


Advertisement

പേരാമ്പ്ര: എടവരാട് പയ്യോളിക്കുന്നിൽ 25 ഓളം കോഴികളെ തെരുവുനായകൾ കൊന്നു. കേളൻകണ്ടി മുഹമ്മദ് ഷാഫിയുടെ വീട്ടിലെ മണിത്താറാവ് ഉൾപ്പെടെയുള്ളവയെയാണ് കൊന്നത്.

Advertisement

വ്യാഴാഴ്ചയാണ് സംഭവം. ചാകാതെ ശേഷിച്ച അഞ്ച് കോഴികൾക്കും കടിയേറ്റിട്ടുണ്ട്. വലവിരിച്ച് അതിനകത്താണ് കോഴികളെ വളർത്തിയത്. ഇവിടെയാണ് നായകളെത്തി അക്രമം നടത്തിയത്.

Advertisement
Advertisement